ഒരു കലാലയത്തിന്റെ കീർത്തി ആ കലാലയത്തിലെ പൂർവവിദ്യാർത്ഥികൾ വിവിധ രംഗങ്ങളിൽ സമൂഹത്തിന് നൽകുന്ന സംഭാവനകളുടെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് കേരള മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐ എ എസ്.
തൃശൂർ സെന്റ് തോമസ് കോളേജ് ആഗോള പൂർവ വിദ്യാർത്ഥി ഓൺലൈൻ സംഗമം "ഗ്ലോബൽ അലുമിനി മീറ്റ് 2023" ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ പഠിച്ച കലാലയത്തിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാൻ കൂടി പൂർവവിദ്യാർത്ഥികൾ പരിശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു
കോളേജിലെ പൂർവ വിദ്യാർത്ഥിയും സി ബി സി ഐ പ്രസിഡന്റുമായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
കോളജ് മാനേജർ മാർ ടോണി നീലങ്കാവിൽ സന്ദേശം നൽകി.
ഒ എസ് എ പ്രസിഡന്റ് സി എ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്ന ഒഎസ്എ ദേശീയ ചാപ്റ്ററുകളുടെ ഉദ്ഘാടനം എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ നിർവഹിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ എം കെ ജയരാജ്, പ്രിൻസിപ്പാൾ ഡോ കെ എ മാർട്ടിൻ,
പൂർവ വിദ്യാർത്ഥികളായ വി എം സുധീരൻ, സി പി ജോൺ, വിക്ടർ മഞ്ഞില്ല, ടി ജി രവി, ജയിംസ് മുട്ടിക്കൽ, ഡോ. കെ.പി. നന്ദകുമാർ, അജി സി വി, അനു പോൾ, ആൻസി സോജൻ, എന്നിവരും വിവിധ രാജ്യങ്ങളിലുള്ള പൂർവ വിദ്യാർത്ഥി സംഘടനാ ചാപ്റ്ററുകളെ പ്രതിനിധീകരിച്ചു ഫ്രാൻകോ സൈമൺ, സുനിൽ കൃഷ്ണൻ, ജോസഫ് കാക്കശ്ശേരി, ഫ്രാങ്ക് പിറ്റോ, വി ഡി സുബ്രഹ്മണ്യൻ, ഷാജു ജോസഫ്, സുരേഷ് കുമാർ, ജൂലിയ ജോസ്, സുരേഷ് പിള്ള, സാന്റ് മാത്യു, സുരേഷ് നാരായണൻ, ആഷിൽ ജോർജ്, എന്നിവരും സംസാരിച്ചു.
വിവിധ രാജ്യങ്ങളിലുള്ള രണ്ടായിരത്തിൽപരം പൂർവ വിദ്യാർത്ഥികൾ യൂട്യൂബ് ലിങ്കിലൂടെ സംഗമത്തിൽ പങ്കെടുത്തു.