തൃശ്ശൂർ വിമല കോളേജിൽ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ "എഴുത്തോല 2023" പ്രഭാഷണവും അന്തർസർവ്വകലാശാല പ്രബന്ധാവതരണ മത്സരവും നടന്നു. ലിസ്യൂ ഹാളിൽ വെച്ച് നടന്ന ഈ ചടങ്ങിൽ ഡോ യാക്കോബ് തോമസ് (അസി. പ്രൊഫസർ, കെ. ടി.എം. ഗവൺമെന്റ് കോളേജ്, കൊടുങ്ങല്ലൂർ) "പുരുഷനും പെങ്കോന്തനുമപ്പുറം : കേരളീയ ആണത്തങ്ങളെക്കുറിച്ച് ചില ചിന്തകൾ" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് പതിനാല് ഗവേഷക വിദ്യാർത്ഥികൾ ലിംഗ പഠനത്തിലെ നവസമീപനങ്ങൾ എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തി. മത്സരത്തിൽ എസ്. ജയശ്രീ (ഗവേഷക, ശ്രീ ശങ്കര സർവ്വകലാശാ, കാലടി) ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രിൻസിപ്പൽ ഡോ. സി. ബീന ജോസ് ശ്രീമതി ജയശ്രീക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി അഭിനന്ദിച്ചു. ചടങ്ങിൽ മലയാള വിഭാഗം അദ്ധ്യാപകരും ഗവേഷക വിദ്യാർത്ഥികളും ബിരുദ, ബിരുദാനന്തര വിദ്യാർത്ഥിനികളും പങ്കെടുത്തു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....