തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസിലെ "സ്പോർട്ട്സ് ഡേ 2024" സി.ഇ.ഓ. ഡോ. വർഗ്ഗീസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്പോർട്സിന് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ എല്ലാവരും ഇത്തരം അവസരങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. രാവിലെ 09.30 ന് നടന്ന ചടങ്ങിൽ വോളിബോൾ കോർട്ടിൽ പന്ത് സർവ്വ് ചെയ്തു കൊണ്ടാണ് അദ്ദേഹം ഉദ്ഘാടനകർമ്മം നിർവഹിച്ചത്.
മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവ സംയുക്തമായാണ് "സ്പോർട്സ് ഡേ 2024" ആഘോഷിച്ചത്. ഉദ്ഘാടന യോഗത്തിൽ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ റഫോൽസ് മരിയ സ്വാഗതം പറഞ്ഞു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോൽവികൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ്. തോൽവികളിൽ നിന്ന് പാഠങ്ങൾ പഠിച്ചു കൊണ്ട് വിജയത്തിനായി നിരന്തരം പരിശ്രമിക്കണം. ഇതാണ് സ്പോർട്സ് നൽകുന്ന അടിസ്ഥാന സന്ദേശം എന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി , വൈസ് പ്രിൻസിപ്പാൾ ഡോ. ശിവദാസ് അനിയൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മെറ്റ്സ് പോളിടെക്നിക് കോളേജിലെ മഞ്ജിമയുടെയും സഞ്ജനയുടെയും പ്രാർത്ഥന ഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്പോർട്സ് സെക്രട്ടറി അഭിജിത്ത് നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് വിവിധ സ്പോർട്സ് മത്സരങ്ങൾ നടന്നു.
മത്സരങ്ങളിൽ വിജയിച്ചവരെയും മികച്ച രീതിയിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചവരെയും പങ്കെടുത്ത വിദ്യാർത്ഥികളെയും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐനിക്കൽ , കോളേജ് ഓഫ് അഡ്വാൻസ്ഡ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റർ നാരായണൻ ടി. ജി, ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി പ്രൊഫ. സനീഷ് കെ. എം. തുടങ്ങിയവർ അഭിനന്ദിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....