ഡിസംബർ 7 മുതൽ 10 വരെ നടക്കുന്ന മാള ഹോളിഗ്രേസ് സ്ഥാപനങ്ങളുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റ്, ഡിസംബർ 8ന് രാവിലെ 11 മണിക്ക് എ.ഐ.സി .ടി. ഇ. ഉപദേഷ്ടാവായ ശ്രീ. ഡോ.രമേഷ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യാഭ്യാസ പഠനത്തിൽ വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങളെക്കുറിച്ചും സിലബസ്സുകൾ കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപറഞ്ഞു. ഹോളി ഗ്രേസ് ഗ്രൂപ്പ് ചെയർമാൻ ശ്രീ.സാനി എടാട്ടുക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി.ചന്ദ്രകാന്ത.എ.എസ്. സ്വഗതവും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ, ശ്രീ. ഡോ.എം.രാമചന്ദ്രൻ മുഖ്യ പ്രഭാഷണവും നടത്തി.ഹോളി ഗ്രേസ് ഫാർമസി ഡയറ്ക്ടർ ശ്രീമതി. ഡോ.പ്രിയംവദ സാരംഗിക്ക് പ്രത്യാകം ആദരം നൽകിയ പ്രസ്തുത ചടങ്ങിൽ ശ്രീ.ബെന്നി ജോൺ ഐനിക്കൽ, ശ്രീ.ഡോ.മണിലാൽ, ശ്രീ.ഡോ. അരുൺ.എം, എന്നിവർ ആശംസാപ്രസംഗങ്ങളും ശ്രീ. എം.ജി. ശശികുമാർ നന്ദി പ്രസംഗവും നടത്തി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....