"താപനില വർദ്ധനവ്: പത്ത് ലക്ഷം ജീവികൾ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റപ്പെടും" മുന്നറിയിപ്പുമായി സെന്റ് ജോസഫ് കോളേജിൽ ഏകദിന ശിൽപശാല

ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജിലെ ബോട്ടണി വിഭാഗം കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡിന്റെയും ഇ കെ എൻ സെന്റർ ഫോർ എജുക്കേഷന്റെയും അഭിമുഖ്യത്തിൽ " കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യത്തിൽ

 അതിൻറെ സ്വാധീനവും " എന്ന വിഷയത്തിൽ ഡിസംബർ 5 ന് ഏകദിന ദേശീയ സെമിനാർ നടത്തി. ബോട്ടണി വിഭാഗം അധ്യക്ഷയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. റോസെലിൻ അലക്സ് ഏവരേയും  സ്വാഗതം ചെയ്തു. കോളേജ് വൈസ് പ്രിൻ സിപ്പൽ ഡോ. സിസ്റ്റർ എലൈസയുടെ അധ്യക്ഷതയിൽ കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ഡോ. സി ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. ആഗോള താപനവും കാലാവസ്ഥാ മാറ്റവും യാഥാർത്ഥ്യമാണെന്നും അന്തരീക്ഷ താപനില 1.5 °C ൽ പിടിച്ചു നിർത്താൻ ആയില്ലെങ്കിൽ മനുഷ്യന്റെ മാത്രമല്ല മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പും അപകടത്തിലാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥാ മാറ്റം ജൈവ വൈവിധ്യത്തിൻ മേൽ ഏൽപ്പിക്കുന്ന ആഘാതത്തെ കുറിച്ചും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.ഇ.കെ.എൻ സെന്ററിന്റെ പ്രസിഡന്റും സഹൃദയ കോളേജിന്റെ പ്രിൻസിപ്പാളുമായ ഡോ. മാത്യു പോൾ ഊക്കൻ, കില ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് വിദഗ്ദൻ ഡോ. എസ് ശ്രീകുമാർ, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ബിനു ടി.വി എന്നിവർ ആശംസകൾ നേർന്നു. ബോട്ടണി വിഭാഗം അസോസിയേഷൻ സെക്രട്ടറി അന്നപൂർണ ബോബന്റെ നന്ദി പ്രസംഗത്തോടെ ഉദ്ഘാന യോഗം അവസാനിച്ചു. തുടർന്ന് കാലാവസ്ഥാ നീതി, പ്ലാന്റ് ടിഷ്യൂ കൾച്ചറിലൂടെ ഔഷധ സസ്യങ്ങളുടെ സംരക്ഷണം, കാലാവസ്ഥാ വ്യതിയാന ലഘൂകരണ മാർഗങ്ങൾ എന്നീ വിഷയങ്ങളിൽ ഡോ. സി ജോർജ് തോമസ്, ഡോ. ശാന്തി രാജ്, ഡോ. മോനിഷ് ജോസ് എന്നിവർ ക്ലാസുകൾ നടത്തി. കേരളത്തിനകത്തും പുറത്തുമായി നൂറിലധികം വിദ്യാർത്ഥികളും ഗവേഷണ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....