അക്കാദമിക സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂർ സെന്റ് തോമസ് കോളേജും( ഓട്ടോണമസ് ) തരണനല്ലൂർ ആർട്ട്സ്& സയൻസ് കോളേജും ഫിനിഷിംഗ് സ്കൂൾ കമ്മറ്റിയുടെ ധാരണ പത്രം ഒപ്പുവച്ചു. ഇരു സ്ഥാപനങ്ങളിലേയും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗവേഷണത്തിനും പ്രൊജക്റ്റുകൾക്കും പരസ്പര സഹകരണം സാധിക്കുന്ന വിധത്തിലാണ് ധാരണ പത്രം തയ്യാറാക്കിയിട്ടുള്ളത്.
തരണനല്ലൂർ കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ പോൾ ജോസ് പി യും തൃശൂർ സെന്റ് തോമസ് ഫിനിഷിംഗ് സ്കൂൾ കോർഡിനേറ്റർ ഡോ. റസീൻ ആർ എസും ധാരണാപത്രം ഔപചാരികമായി കൈമാറി.
തരണനെല്ലൂർ കോളേജ് മാനേജർ ജാതവേദൻ നമ്പൂതിരിപ്പാട്, സെന്റ് തോമസ് കോളേജിനെ പ്രതിനിധീകരിച്ച് ഡോ. ആൻ മേരി കെ.എ, അസി. പൊഫസർ അജേഷ് ആന്റണി, അസി.പ്രൊഫസർ ഋതു ശ്രീ കെ.ടി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....