ഫാഷൻ്റെ മായിക ലോകവും, പരമ്പരാഗത വസ്ത്രധാരണവും എല്ലാം ചേർന്നതായിരുന്നു ഫെസ്റ്റിൽ മത്സരാർത്ഥികളുടെ പ്രകടനം. എത് നിക് ഷോ കോണ്ടെസ്റ്റിൽ കേരളത്തിനകത്തുനിന്ന് എറണാകുളം, തിരുവനന്തപുരം,കോട്ടയം, കോഴിക്കോട്,ജില്ലകൾക്കു പുറമെ ചെന്നൈയിൽ നിന്നുവരെയുള്ള കോളേജ് ടീമുകൾ പങ്കെടുത്തു. രജിസ്റ്റർ ചെയ്ത 10 കോളേജ് ടീമുകളാണ് വേദിയിൽ ഫാഷൻ്റെ ലോകം സൃഷ്ടിച്ചത്. കാണികൾക്ക് ഏറെ ആവേശമായ എത് നിക് ഫെസ്റ്റിൽ കോഴിക്കോട് ഹോളി ക്രോസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി ഒന്നാം സ്ഥാനവും, എറണാകുളം സെന്റ് തെരെസാസ് കോളേജ് രണ്ടാമതും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള, കൊല്ലം മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് 75,000/-, 50,000/-, 25,000/- എന്നിങ്ങനെ ക്യാഷ് അവാർഡും, സർട്ടിഫിക്കേറ്റും കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് സമ്മാനിച്ചു. എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, അടിമാലി മാർ ബസേലിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബെന്നി അലക്സാണ്ടർ, വിധികർത്താക്കൾ എന്നിവർ സമ്മാനദാനച്ചടങ്ങിൽ പങ്കെടുത്തു. മാജിക് മോഷൻ മീഡിയ സ്ഥാപകനും, ഫാഷൻ ഫോട്ടോഗ്രാഫറും, ഛായാഗ്രാഹകനുമായ റൂബിൻ ബിജി തോമസ്, ഫാഷൻ മോഡലും,2022 മിസ്സ് കേരള ഫൈനലിസ്റ്റുമായ രൂപ നാരായണൻ, ഫാഷൻ ഡിസൈനറും,സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ ആൽബിൻ ജേക്കബ് എന്നിവരാണ് വിധി നിർണയം നടത്തിയത്.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....