ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മാള കാർമ്മൽ കോളേജിൽ(ഓട്ടോണമസ് )റെഡ് റിബൺ ക്ലബ്ബിന്റേയും എൻ എസ് എസ് യൂണിറ്റുകളുടേയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ എല്ലാ വിദ്യാർത്ഥിനികളും അധ്യാപക അനധ്യാപകരും റെഡ് റിബൺ ബാഡ്ജ് ധരിച്ചു. ഉച്ച കഴിഞ്ഞ് വിദ്യാർത്ഥിനികൾക്കായിബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാള കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ബിജോഷ് എസ്. ക്ലാസ് നയിച്ചു. എയ്ഡ്സിനെ ക്കുറിച്ച് അവബോധം നൽകുന്ന നോട്ടീസുകൾ പൊതുസ്ഥലങ്ങളിൽ കുട്ടികൾ വിതരണം ചെയ്തു. റെഡ് റിബൺ ക്ലബ്ബ് കോർഡിനേറ്റർ റിയ ജോസ് , എൻ എസ് എസ് കോർഡിനേറ്റർമാരായ സ്മിറ്റി ഇസിദോർ, ഡോ. മെറിൻ ഫ്രാൻസിസ് ,വിദ്യാർത്ഥിനീ പ്രതിനിധികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....