തുടർച്ചയായ മൂന്ന് മാനേജ്മെന്റ് ഫെസ്റ്റുകളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് ബി ബി എ ടീം ഓവറോൾ ചാമ്പ്യൻഷിപ് നേടി. 2023 നവംബർ അവസാനം മുതൽ ഡിസംബർ പകുതിവരെയുള്ള 15 ദിവസങ്ങൾക്കുള്ളിൽ കോഴിക്കോട് സർവകലാശാല അസെന്റ് 23, തൃശ്ശൂർ സെന്റ് മേരീസ് കോളേജിലെ തിതിയ 23, മാള ഹോളിഗ്രെയ്സ് അക്കാഡമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ ലെഗാഡോ 23 എന്നീ മാനേജ്മെന്റ് ഫെസ്റ്റുകളിലാണ് ക്രൈസ്റ്റിലെ ബി ബി എ വിദ്യാർത്ഥികൾ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ് നേടിയത്. ബെസ്റ്റ് മാനേജ്മെന്റ് ടീം, അഡ്വർടൈസിങ് ആൻഡ് മാർക്കറ്റിംഗ് ഗെയിം,ഫിനാൻസ് ഗെയിം, എച്ച് ആർ ഗെയിം എന്നിവയിലെ മികച്ച പ്രകടനമാണ് ക്രൈസ്റ്റ് ബി ബി എ ടീമിനെ ഈ നേട്ടത്തിന് അർഹരാക്കിയത്.
മാനേജ്മെന്റ് ഫെസ്റ്റുകളിലെ പങ്കാളിത്തം വിദ്യാർത്ഥികൾക്ക് ഭാവിയിൽ ഉന്നതപഠനരംഗങ്ങളിലും തെഴിൽമേഖലകളിലും ആവശ്യമായ ആശയവിനിമയപാടവം, സാമൂഹികകഴിവുകൾ എന്നിവയുടെ വികസനത്തിന് ഉപകാരപ്പെടും എന്നത്കൊണ്ട് ക്രൈസ്റ്റിലെ ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇത്തരത്തിലുള്ള ഫെസ്റ്റുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ഈ മേഖലയിൽ നിരന്തര പരിശീലനം നൽകുകയും ചെയ്യുന്നു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....