അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തോടനുബന്ധിച്ച് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സസ്യ ശാസ്ത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മില്ലെറ്റ് (ചെറു ധാന്യങ്ങൾ ) ഫെസ്റ്റും, സെമിനാറും സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ പ്രദീപ് കുമാർ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി.ജീവിത ശൈലി രോഗങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന് ചെറുമണിധാന്യങ്ങൾക്കൊണ്ടുള്ള സമീകൃതാഹാരങ്ങൾ എല്ലാവരും കഴിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സസ്യ ശാസ്ത്ര വിഭാഗം മേധാവി ഡോ. അജി അബ്രഹാം സെമിനാറിൽ അധ്യക്ഷത വഹിച്ചു. 2023 ആഗോള മില്ലെറ്റ് വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ "ഗ്രൈൻസ് ഓഫ് ഗ്ലോറി" എന്ന ഈ ഫെസ്റ്റിൽ ചെറുധാന്യങ്ങൾക്കൊണ്ടുണ്ടാക്കിയ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും, വില്പനയും ഉണ്ടായിരുന്നു.ചെറു ധാന്യങ്ങൾക്കൊണ്ടുണ്ടാക്കിയ കേക്ക്, അട,ബ്രൗണി, പായസം,റാഗി ലഡ്ഡു, ഉണ്ണിയപ്പം,ഹൽവ,തിന കട്ട്‌ലെറ്റ്, എന്നിവ രുചിമേളയിൽ ഭക്ഷണ പ്രേമികളുടെ ഇഷ്ട വിഭവങ്ങളായി മാറി.ഡോ. സിജു തോമസ് ടി, മെറിൽ സാറ കുര്യൻ,ശരത് ജി നായർ,ഡോ. ജയലക്ഷ്മി പി. എസ്,ഡോ. അഖില സെൻ,ഡോ. ധന്യ പി നാരായണൻ, ബാദുഷ സുബൈർ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....