തൃശൂർ, മാള മെറ്റ്സ് കോളേജിന് തിളക്കമാർന്ന വിജയം

കോഴിക്കോട് സർവ്വകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ റിസൾട്ട് വന്നപ്പോൾ തൃശൂർ മാള കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് തിളക്കമാർന്ന വിജയം. ബികോം -  ഫിനാൻസ്, ബികോം -  കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ കോഴ്സുകളിൽ 100% വിജയമാണ് നേടിയിരിക്കുന്നത്. 

ബി.സി. എ യിൽ ഒരു വിദ്യാർത്ഥി മാത്രമാണ് ഒരു വിഷയത്തിൽ തോറ്റത്. അതുമൂലം 100% വിജയം ലഭിക്കാതെ പോയി. ബികോം - കോ-ഓപ്പറേഷനിലും ബിബിഎയിലും നാല് വിദ്യാർഥികൾ  ഒരു വിഷയത്തിൽ മാത്രം തോറ്റു. ബി എ ഇംഗ്ലീഷിൽ അഞ്ച് വിദ്യാർത്ഥികളാണ് പരാജയപ്പെട്ടത്. 

അർപ്പണബോധമുള്ള അധ്യാപകരും ചിട്ടയായ പഠനരീതിയുമാണ് മികച്ച വിജയം നേടാൻ സഹായിച്ചതെന്ന് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് പറഞ്ഞു. ക്യാമ്പസിൽ പ്ലേസ്മെന്റ് ഇൻറർവ്യൂകൾ  ആരംഭിച്ചു കഴിഞ്ഞു. വിജയിച്ച വിദ്യാർത്ഥികൾക്ക് മികച്ച സ്ഥാപനങ്ങളളിൽ നിയമനങ്ങൾ നേടാൻ ഈ വിജയം സഹായിക്കും. 

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി, സി.ഇ.ഓ. ഡോ. വർഗ്ഗീസ് ജോർജ്ജ്, അക്കാദമിക് ഡയറക്ടർ ഡോ. സുരേന്ദ്രൻ എ., അഡ്മിനിസ്ട്രേറ്റർ നാരായണൻ പി. ജി., തുടങ്ങിയവർ അഭിനന്ദിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....