ഇരിങ്ങാലക്കുട സെ.ജോസഫ്സ് കോളേജ് Nടട യൂണിറ്റുകൾ 50 & 167 ആളൂർ സെ.ജോസഫ്സ് സ്കൂളിൽ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് ജില്ലാ കളക്ടർ സന്ദർശിച്ചു. വൊളണ്ടിയർമാരോടൊത്ത് സമയം ചെലവിട്ടു കൊണ്ട് ശ്രീ.കൃഷ്ണ തേജ IAS കുട്ടികൾക്ക് പ്രചോദനവും പ്രോത്സാഹനവുമായി.
പരാജയങ്ങളെ ഭയക്കാതിരിക്കുക എന്നതാണ് വിജയത്തിൻ്റെ ആദ്യപടി എന്ന് കളക്ടർ കുട്ടികളോട് അഭിപ്രായപ്പെട്ടു. കുട്ടികളോടുള്ള സംഭാഷണത്തിന് ശേഷം ക്രിസ്മസ് മധുരം കൂടി പങ്കുവച്ചിട്ടാണ് ശ്രീ.കൃഷ്ണ തേജ മടങ്ങിയത്.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....