മാലിന്യ നിർമ്മാർജ്ജന സന്ദേശമുൾക്കൊണ്ട് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചും സ്നേഹാരാമമൊരുക്കിയും കാർമ്മൽ കോളേജ് NSS വിദ്യാർത്ഥിനികൾ.

സപ്തദിന ക്യാമ്പിന്റെ ഭാഗമായി മാള ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും സ്നേഹാരാമം ഒരുക്കുകയും ചെയ്ത് കാർമ്മൽ കോളേജ് എൻ എസ് എസ് അംഗങ്ങൾ ശേഖരിച്ച മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്ക് കൈമാറി. എൻ എസ് എസിന്റെ സംസ്ഥാന തല പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാള ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് സ്നേഹാരാമം ഒരുക്കിയത്.
സ്നേഹഗിരി  മിത്രാലയം സ്പെഷ്യൽ സ്കൂളിൽ ഡിസംബർ 26 ന്  ആരംഭിച്ച ക്യാമ്പ് ബഹു. വി.ആർ. സുനിൽകുമാർ എം.എൽ എയാണ് ഉദ്ഘാടനം ചെയ്തത്. മാള ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത വാർഡുകളിൽ നടത്തുന്ന ഹരിതമിത്രം ആപ് ഇൻസ്റ്റോലേഷനാണ്  മാലിന്യനിർമ്മാർജ്ജന ലക്ഷ്യത്തിന്റെ ഭാഗമായി ക്യാമ്പ് ഏറ്റെടുത്തിരിക്കുന്ന മറ്റൊരു പ്രൊജക്ട് .

ക്യാമ്പിന്റെ ഭാഗമായി, കാലികപ്രസക്തങ്ങളായ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, ചർച്ചകൾ, പേപ്പർ ബാഗ് വിതരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മനുഷ്യ ചങ്ങല ,തുടങ്ങിയ  വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....