അടിമാലി മാർ ബസേലിയോസ് കോളേജിലെ നേച്ചർ ക്ലബ് ൻ്റെ ആഭിമുഖ്യത്തിൽ പെരിയാർ കടുവ സങ്കേതത്തിൽ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് സമാപിച്ചു. ഡിസംബർ 10 മുതൽ 12 വരെ നടന്ന ക്യാമ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ Mr. ഷിനോജ്, അസിസ്റ്റൻ്റ് നേച്ചർ എജുക്കേഷൻ ഓഫിസർ Mr. സുനിൽ എന്നിവർ ക്ലാസ്സുകൾ നയിച്ചു.
ക്യാമ്പിൻ്റെ ഭാഗമായി നടന്ന ട്രെക്കിങ്ങിൽ കാട്ടുപോത്ത്, മ്ലാവ്,കരിങ്കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെ തനത് ആവാസവ്യവസ്ഥ നേരിട്ട് കാണാൻ കഴിഞ്ഞത് നവ്യാനുഭവമായി. സമാപനദിവസം പക്ഷിനിരീക്ഷണത്തിനുശേഷം നടന്ന ക്വിസ് മത്സരത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായി
ജല മലിനീകരണം, ആഗോളതാപനം, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയ വിഷയങ്ങളെ ആസ്‌പദമാക്കി വിദ്യാർത്ഥികൾ സെമിനാർ പ്രസൻ്റേഷനും നടത്തി.
സ്റ്റാഫ് കോർഡിനേറ്റേഴ്‌സ് ആയ ദിതി ദമന, അശ്വിൻ വി.ഷാജി, ഗീതു റ്റി. രാജ്, ജീമോൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....