സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗവും ഹിസ്റ്ററി വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിനു തുടക്കമായി. " സംസ്ക്കാരം, പ്രകൃതി, മാധ്യമം എന്നീ രംഗങ്ങളിലെ മനുഷ്യാവകാശത്തിന്റെ വിവിധ മാനങ്ങളും വസ്തുതകളും " എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ കേരള സംസ്ഥാന പാർലമെന്ററി കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
വൈസ് പ്രിൻസിപ്പൽ ഡോ. സി. എലൈസ അധ്യക്ഷയായ ചടങ്ങ്, കയ്പമംഗലം എം ൽ എ ശ്രീ ഇ. ടി. ടൈസൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. യു. സി. ബിവീഷ് ( ഡയറക്ടർ ജനറൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ്), ഡോ. ജോസ് കുര്യാക്കോസ്, ഡോ. ബിനു റ്റി. വി, ഡോ.വി. എസ്. സുജിത തുടങ്ങിയവർ സംസാരിച്ചു.മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണവും ക്ലാസുകളും നടക്കും
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....