വ്യത്യസ്തങ്ങളായ സംസ്കാരങ്ങളും ഭക്ഷണരീതികളും വസ്ത്രധാരണവും സ്വായത്തമാക്കിയ ഭാരതത്തിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും തനിമ ഒറ്റക്കുടക്കീഴിൽ ഒരുമിച്ചവതരിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട സെന്റ് ജോസ്ഫ്സ് കോളേജിൽ 'എത്നിക്ക് ഡേ' ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം കുറിച്ചു. പ്രശസ്ത ട്രാവൽ വ്ലോഗർമാരായ ശരത്ത് കൃഷ്ണനും ഗീതമ്മയും ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഓരോ ഡിപ്പാർട്ട്മെൻ്റുകളും ഓരോ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് വസ്ത്രം ധരിക്കുകയും അവരുടെ സംസ്കാരത്തിനുതുകുന്ന നൃത്ത മത്സരങ്ങളും ഭക്ഷണ മേളയും , രംഗോലി മത്സരവും സംഘടിപ്പിക്കുകയും ചെയ്തു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....