ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് രസതന്ത്രം വിഭാഗത്തിന്റെ നേതൃത്വത്തിൽ, പോളിമർ നാനോകോംമ്പോസൈറ്റുകളുടെ വിവിധ മേഖലകളിലുള്ള ഉപയോഗത്തെ കുറിച്ച് ആഴത്തിൽ വിശകലനം ചെയ്ത് നടന്ന സെമിനാറിൽ , ഓട്ടോമൊബൈൽസ്, എയ്‌റോസ്‌പേസ്, ഇൻജക്ഷൻ മോൾഡഡ് ഉൽപ്പന്നങ്ങൾ, കോട്ടിംഗുകൾ, പശകൾ, ഫയർ റിട്ടാർഡന്റുകൾ, പാക്കേജിംഗ് മെറ്റീരിയലുകൾ, മൈക്രോ ഇലക്‌ട്രോണിക് പാക്കേജിംഗ്, ഒപ്റ്റിക്കൽ ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ, ഡ്രഗ് ഡെലിവറി, സെൻസറുകൾ, മെംബ്രണുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഉപഭോക്തൃ വസ്തുക്കൾ തുടങ്ങി ദൈനം ദിന ജീവിതത്തിൽ നിർണ്ണായകമായി മാറുന്ന പുതിയ കണ്ടെത്തലുകൾ വിലയിരുത്തപ്പെട്ടു.
സി എസ് ഐ ആർ- സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈയിലെ പോളിമർ സയൻസ് ആൻഡ് ടെക്നോളജി ഡിവിഷൻ ചീഫ് സയന്റിസ്റ്റ് ആൻഡ് ഹെഡ്, ഡോ. എസ്. എൻ. ജയ്ശങ്കർ, നയിച്ച ദേശീയ സെമിനാറിൽ ഗവേഷകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, അനുബന്ധമേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....