തണൽ എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപനം

ഇരിങ്ങാലക്കുട ഏഴു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന സെൻറ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുട എൻഎസ്എസ് യൂണിറ്റ് 50& 167  ൻറെ സപ്തദിന ക്യാമ്പ് 'തണൽ' 28/12/2023 വ്യാഴാഴ്ച ആളൂർ സെൻറ് ജോസഫ്സ് ഇ.എം.എച്ച്.എസ്.എസ് സ്കൂളിൽ സമാപിച്ചു. 

മാലിന്യമുക്ത യുവ കേരളം എന്ന ആശയത്തിൽ തുടങ്ങിയ ക്യാമ്പിന്റെ സമാപന സമ്മേളനത്തിന്  ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് വൈസ് പ്രിൻസിപ്പാൾ സി. ഡോ. ലിജി വി.കെ  അധ്യക്ഷത വഹിക്കുകയും ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡൻറ് ലയൺ അഡ്വ. ജോൺ നിതിൻ തോമസ്  ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 

ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്  വൈസ് പ്രിൻസിപ്പാൾ സി. ഡോ. വിജി എം.ഒ. , ആളൂർ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ റവ. സി. മേഴ്സി റോസ് ,22 വാർഡ് മെമ്പർ ശ്രീ.സുബിൻ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.  

ചടങ്ങിൽ സെൻ്റ് ജോസഫ്സ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അമൃത തോമസ് ,വീണാ സാനി എന്നിവർ സംസാരിച്ചു. പ്ലാസ്റ്റിക് മാലിന്യശേഖരണം, തോട് വൃത്തിയാക്കൽ, തെങ്ങിൻ തൈ വിതരണം, പേപ്പർ ബാഗ് വിതരണം, കൈ മൊഴി പരിശീലനം, ജലപരിശോധന എന്നിവ പ്രധാന പരിപാടികളായിരുന്നു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....