ഇരിഞ്ഞാലക്കുട സെന്റ്റ് ജോസഫ്സ് കോളേജിൽ ഫിസിക്സ് വിഭാഗം വിദ്യാർത്ഥിനികൾക്ക് ദേശീയ ഊർജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് ഗ്രീൻ എനർജി വർക്ഷോപ് സംഘടിപ്പിച്ചു. പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുക, പഠനതോടൊപ്പം പ്രായോഗിക പരിജ്ഞാനം വളർത്തുക എന്നതിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈയൊരു വർക്ഷോപ്പിന് പ്രായോഗിക പരിശീലനം നൽകാൻ എത്തിയത് പുല്ലുറ്റ് കെ കെ ടി എം ഗവണ്മെന്റ് കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ധന്യ എൻ പിയും വിദ്യാർത്ഥികളായ അക്രം പി സ്, അംജിത് എം ജി, അജ്മൽഷാ സി എ എന്നിവരുമാണ്. സെന്റ്റ് ജോസഫ്സ് കോളേജ് ഫിസിക്സ് വിഭാഗം മേധാവി മധു സി എ സ്വാഗതപ്രസംഗം നടത്തി. ഡോ. ധന്യ എൻ പിയുടെ നേതൃത്വത്തിൽ നടന്ന ഊർജ്ജ സംരക്ഷണത്തിന്റെ ബോധവൽക്കരണ ക്ലാസ്സിനെ തുടർന്ന് മൂന്ന് സെക്ഷനുകളായി തിരിച്ച ക്ലാസ്സിൽ എക്സ്റ്റൻഷൻ ബോർഡ്, സോളാർ സെൽ, എമർജൻസി ലാമ്പ് എന്നിവയുടെ നിർമാണ പരിശീലനം വിദ്യാർത്ഥികൾ കരസ്തമാക്കി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....