ഗണിത ദിനാചരണം സംഘടിപ്പിച്ചു @ St. Joseph's College (Autonomous) Irinjalakuda

ഇരിഞ്ഞാലക്കുട സെൻറ് ജോസഫ് കോളേജിലെ ഗണിതശാസ്ത്ര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 7, 8 ദിവസങ്ങളിൽ വേദ ഗണിതം, കേരള ഗണിത ചരിത്രം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. കോസ്മിക് മാത്സ് ഫൗണ്ടേഷനിലെ ഡയറക്ടറായ പി ദേവരാജ് വേദ ഗണിതത്തിലും സെൻറ് ജോസഫ് കോളേജിലെ മലയാള വിഭാഗം അധ്യാപിക ലിറ്റി ചാക്കോ കേരള ഗണിതചരിത്രം എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു.
പതിനാലാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ച സംഗമ ഗ്രാമ മാധവൻ സ്ഥാപിച്ച കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൻ്റെ സംഭാവനകളെക്കുറിച്ച് പ്രത്യേക പരാമർശം ഉണ്ടായി. വേദഗ്രന്ഥത്തിലെ 13 സൂത്രങ്ങളെക്കുറിച്ചും 21 ഉപസൂത്രങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. സെൻ്റ് അലോഷ്യസ് കോളജിലെ ഗണിതശാസ്ത്ര വിദ്യാർത്ഥികൾ പ്രതേക ക്ഷണിതാക്കൾ ആയി പരിപാടിയിൽ പങ്കെടുക്കുകയും കോളേജിലെ സ്ക്രിപ്റ്റ് ഗാർഡനും മറ്റു പ്രധാന സ്ഥലങ്ങളും സന്ദർശിക്കുകയും ചെയ്തു

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....