തൃശ്ശൂർ സെന്റ്‌ മേരീസ്‌ കോളേജിൽ നടന്ന നാഷണൽ മാനേജ്മെന്റ് ഫെസ്റ്റിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ബി ബി എ വിദ്യാർത്ഥികൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

സെന്റ്‌ മേരീസ്‌ കോളേജിലെ വിവിധ വേദികളിലും ഓൺലൈനിലും നടത്തിയ മാനേജ്മെന്റ് മത്സരങ്ങളിൽ  കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നും നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

അഡ്വർടൈസിങ് ഗെയിമിൽ ഒന്നും രണ്ടും സ്ഥാനങ്ങളും ഫിനാൻസ് ഗെയിമിൽ ഒന്നാം സ്ഥാനവും ബി ബി എ വിദ്യാർത്ഥികൾ നേടി. ക്രൈസ്റ്റ് കോളേജിലെ അവസാനവർഷ  ബി ബി എ വിദ്യാർത്ഥി എയ്ഞ്ചൽ മരിയ ജോസഫ് ഫെസ്റ്റിലെ മികച്ച റേഡിയോ ജോക്കി ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഓവറോൾ ചാമ്പ്യൻഷിപ് നേടിയ ക്രൈസ്റ്റ് കോളേജ് ബി ബി എ ടീമിന് സെന്റ്‌ മേരീസ്‌ കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ബീന ടി എൽ  ട്രോഫിയും 18,000 രൂപ  ക്യാഷ് അവാർഡും സമ്മാനിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....