ഗണിതശാസ്ത്ര വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അസ്ത്ര അക്കാദമിക് ഫെസ്റ്റ് @ St. Thomas College (Autonomous) Thrissur

തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലെ ഗണിതശാസ്ത്ര വകുപ്പിൻ്റെ നേതൃത്വത്തിൽ  സംഘടിപ്പിച്ച അസ്ത്ര അക്കാദമിക് ഫെസ്റ്റ് ഡിസംബർ ഏഴിന് തുടക്കം കുറിച്ചു. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കുമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ ഒമ്പതിന് ആരംഭിച്ച ചടങ്ങ് കുസാറ്റ് ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ശശി ഗോപാലൻ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന ഗണിതശാസ്ത്ര മേഖലയിൽ നിന്നുള്ള സെമിനാറുകൾ, ക്വിസ്, പ്രദർശനങ്ങൾ, പ്രായോഗിക പരിജ്ഞാനം, വിവിധ കലാമത്സരങ്ങൾ എന്നിവ മേളയുടെ മാറ്റു കൂട്ടി. മേളയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്ക് പതിനഞ്ച് ചക്രകസേരകൾ  സംഭാവനയായി നൽകി കൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും സാമൂഹിക സേവനത്തിന്റെ മാതൃക പുതുതലമുറയ്ക്ക് പകർന്നു നൽകി.

കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. മാർട്ടിൻ കെ എ, എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പാണേങ്ങാടൻ, വൈസ് പ്രിൻസിപ്പാൾ ഫാ. അനിൽ കോങ്കോത്ത്, സി. അൽഫോൻസ മാത്യു, ഡോ. ജോൺ ഇ ഡി, വകുപ്പ് മേധാവി ഡോ.  വിജി എം, കൺവീനർ രഞ്ജിത്ത് വർഗീസ്, ഡോ. സാജു എം ഐ കോളേജ് യൂണിയൻ ചെയർമാൻ എൽവിൻ പയസ്, സ്റ്റുഡൻ്റ് കോഓർഡിനേറ്റർ അനന്തു സുജിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....