സെന്റ് ജോസഫ്സ് കോളേജിൽ പൂർവ്വ വിദ്യാർത്ഥിസംഗമം 'മെട്രിയോഷ്ക 2024' സംഘടിപ്പിച്ചു.

ഈ വർഷം വജ്രജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ( ഓട്ടോണമസ് ) കോളേജിലെ  പൂർവ്വവിദ്യാർത്ഥിസംഗമം 'മെട്രിയോഷ്ക 2024' പത്മഭൂഷൺ ഫാ. ഗബ്രിയേൽ സെമിനാർ ഹാളിൽ വച്ച് നടന്നു. അലുംനെ അസോസിയേഷൻ പ്രസിഡൻ്റായ ശ്രീമതി ടെസ്സി വർഗീസ് എല്ലാവരെയും സ്വാഗതം ചെയ്തു. അലുംനെ അസോസിയേഷൻ  ചെയർപേഴ്സൺ കൂടിയായ  പ്രിൻസിപ്പൽ ഡോ. സിസ്റ്റർ. ബ്ലെസ്സി അധ്യക്ഷത വഹിച്ചു.   

ഹോളി ഫാമിലി കോൺഗ്രിഗേഷൻ്റെ  മദർ സുപ്പീരിയർ ജനറൽ ഡോ. സിസ്റ്റർ ആനി കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽവെച്ച്  1996  ബാച്ചിലെ മിസ്സ് അഞ്ജന ശങ്കറിനെ മികച്ച പൂർവ്വവിദ്യാർത്ഥിനിക്കുള്ള അവാർഡ് നൽകി ആദരിച്ചു.സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ  ഡോ.സിസ്റ്റർ റോസ് ബാസ്റ്റിൻ  ആശംസ അർപ്പിച്ച് സംസാരിച്ചു.വാർഷിക വാർത്താ പ്രസിദ്ധീകരണമായ 'ഡോമസ് ജോസഫൈറ്റ് 'ൻ്റെ പ്രകാശനവും നടത്തപ്പെട്ടു. 

ഈ അദ്ധ്യയനവർഷത്തിൽ കലാലയത്തിൽ നിന്നും വിരമിക്കുന്ന ഡോ. റോസ് ലിൻ  അലക്സ്,സിസ്റ്റർ .അല്ലി ആൻ്റണി,ശ്രീമതി റോസിലി കെ .ഡി , ശ്രീമതി ലൂസി .എൻ.ടി എന്നിവരെ ആദരിച്ചു. 1983 ബാച്ചിലെ ശ്രീമതി ലത ജോസഫ് നന്ദി രേഖപ്പെടുത്തി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....