തൃശ്ശൂർ സെൻ്റ് തോമസ് കോളേജിൽ ഡിസംബർ 9, 10 തിയ്യതികളിൽ കോമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ "അമർത്യ - 24" സംഘടിപ്പിച്ചു. ഇന്ത്യയുടെ വിവിധ കോളേജുകളിൽ നിന്ന് അനവധി വിദ്യാർത്ഥികൾ "അമർത്യ 24 " ഫെസ്‌റ്റിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.
അമർത്യയോടനു ബന്ധിച്ച് ബെസ്റ്റ് മാനേജ്മെൻ്റ് ടീം (സമർത്യ), ബെസ്റ്റ് മാർക്കറ്റിങ് ടീം (താരുഷ് ), ബിസിനയ്ക്ക് ക്വിസ് (ദ്യോത), കോർപ്പറേറ്റ് വോക്ക് (അദ്വയ), ഗ്രൂപ്പ് ഡാൻസ് കോമ്പറ്റീഷൻ (മുദ്ര), സോഷ്യൽ മീഡിയ കോൺടെസ്റ്റ് ((പചാർ), സ്പോട്ട് ഫോട്ടോഗ്രഫി (അലോക്), ബെസ്റ്റ് മെയിൽ ആൻഡ് ഫീമെയിൽ സിംഗർ കോമ്പറ്റീഷൻ (സർഗ്ഗം) എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
ജനുവരി 10-ാം തിയ്യതി കോമേഴ്‌സ് വിഭാഗം മേധാവി ഡോ ഡയ്‌സ്‌ലാൻ്റ് തട്ടിലിൻ്റെ അധ്യക്ഷതയിൽ സമാപന ചടങ്ങ് നടത്തി. ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറിയും IQAC കോർഡിനേറ്ററുമായ ഡോ. ദിവ്യ ജോർജ് സ്വാഗതമേകി.
ഫാ. ഡോ. അനിൽ ജോർജ് മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് മത്സരങ്ങളുടെ സമ്മാന വിതരണം സംഘടിപ്പിച്ചു. അമർത്യ സ്റ്റുഡന്റ് കോർഡിനേറ്ററായ ഉജ്വൽ ഉണ്ണികൃഷ്ണൻ എല്ലാവർക്കും നന്ദി അറിയിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....