വിമല കോളേജ് (ഓട്ടോണമസ്), തൃശൂർ, പി ജി ഡിപ്പാർട്ടുമെൻ്റ് ഓഫ് കോമേഴ്സ് ആൻ് റിസർച്ച് - ൻ്റെ നേതൃത്വത്തിൽ ജനുവരി 12-ാം തിയ്യതി മാനേജ്മെൻ്റ് ഫെസ്റ്റ് "ബിസിനസ് ട്രാക്ക് 2K24" നടത്തപ്പെട്ടു. Dr. Sr. ലിസി ജോൺ ഇരിമ്പൻ എൻഡോമെൻ്റ് ഫണ്ടിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ Zee Keralam സ രി ഗ മ പ ഫെയിം മിസ് റുഷെയിൽ റോയ് മുഖ്യാതിഥി ആയി.
ചടങ്ങിൽ പ്രിൻസിപ്പൽ Dr. Sr. ബീന ജോസ് അധ്യക്ഷത വഹിച്ചു. കൊമേഴ്സ് വിഭാഗം മേധാവി Dr. പ്രീമ റോസ്,മുൻ മേധാവി Dr. റോസ് വി ജെ, ടീച്ചേഴ്സ് കോഓർഡിനേറ്റർമാരായി മിസ്സ് ബെനി പോൾ,മിസ്സ് കലാരഞ്ജിനി വി ,സ്റ്റുഡൻ്റ് കോഓർഡിനേറ്റർമാരയി മിസ്സ് ഫെന്ന കെ ജെ ,ദേവിക വി എസ്,അപർണ സുബദ്രൻ, ജിസ്മി സി ജെ എന്നിവർ സന്നിഹിതരായി.
ബെസ്റ്റ് മാനേജ്മെൻ്റ് ടീം, ബിസിനസ് ക്വിസ്, ട്രഷർ ഹണ്ട്, സ്പോട്ട് കൊറിയോഗ്രഫി എന്നീ വിഭാഗങ്ങളിൽ നടത്തിയ ഇൻ്റർ - കോളേജ് മത്സരങ്ങളിൽ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ബെസ്റ്റ് മാനേജ്മെൻ്റ് ടീം-ൽ സെൻ്റ് അലോഷ്യസ് കോളേജ് -ൽ നിന്നുള്ള വിഷ്ണു വി, ലിബിൻ പോൾ, ആരതി ജയകുമാർ എന്നീ വിദ്യാർഥികൾ ഒന്നാം സമ്മാനം കരസ്ഥമാക്കി.
ബിസിനസ് ക്വിസിൽ ഒന്നാം സ്ഥാനം അശ്വിൻ എ കെ, ജെയ്ൻ യൂണിവേഴ്സിറ്റി ബാംഗ്ലൂർ, രണ്ടാം സ്ഥാനം ഹെയ്ൻ ബെൻസൺ,ജോൺ ബിൻസ് ജോൺ ,സെൻ്റ് തോമസ് കോളേജ് തൃശ്ശൂർ എന്നിവർ കരസ്ഥമാക്കി. ട്രഷർ ഹണ്ടിൽ ഒന്നാം സ്ഥാനം സഹൃദയ കോളേജ് - ലെ മധു ജി ബെഞ്ചമിൻ, സാവിയോ ജോമോൻ, അതുൽ ജോമി,ദേനിക്സ് ജോമി ,രണ്ടാം സ്ഥാനം എസ് എൻ ജി സി വഴുക്കുംപാറാ - ലെ ധനുഷ് ടി എസ്,അഭിനവ് കൃഷ്ണ ടീ എസ്,രാഹുൽ സി,അജിത്ത് സി പി എന്നീ വിദ്യാർഥികൾ കരസ്ഥമാക്കി.
ലീഡ് കോളേജ് ഓഫ് മാനേജ്മെൻ്റ്, പാലക്കാടിലെ ആർച്ച ആർ ആണ് സ്പോട്ട് കൊറിയോഗ്രഫിയിലെ വിജയി. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും കോമേഴ്സ് വിഭാഗം മേധാവി വിതരണം ചെയ്തു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....