സെന്റ് തോമസ് കോളേജ് തൃശ്ശൂർ
അമർത്യ 24- ഇൻ്റർനാഷണൽ കോമേഴ്സ് ഫെസ്റ്റ്
തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ഡിസംബർ ഒമ്പത്,പത്ത് തിയ്യതികളിൽ കോമേഴ്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ "അമർത്യ 2024" സംഘടിപ്പിച്ചു. കോമേഴ്സ് വിഭാഗം മേധാവി ഡോക്ടർ ഡയ്സ്ലന്റ് തട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അമർത്യ 24 കോർഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ മെസ്റ്റിൻ പിസി സ്വാഗതമേകി. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ വി പി നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ റവ.ഡോ. മാർട്ടിൻ കെ എ മുഖ്യപ്രഭാഷണം നടത്തി.പീപ്പിൾ ബിസിനസ് സി.ഇ.ഒ സന്ദീപ് കൃഷ്ണൻ ആശംസകൾ അറിയിച്ചു. തുടർന്ന് ശ്രീ വിപി നന്ദകുമാർ തൻ്റെ ബിസിനസ്സ് മേഖലയിലെ അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്ക് വെയ്ക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യ്തു. അമർത്യ സ്റ്റുഡൻ്റ് കോർഡിനേറ്ററും ബികോം വിദ്യാർത്ഥിനിയുമായ സഞ്ജന പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. അമർത്യ ഫെസ്റ്റിൽ ബെസ്റ്റ് മാനേജ്മെൻ്റ് ടീം ( സമർത്യ) , ബെസ്റ്റ് മാർക്കറ്റിങ് ടീം (താരുഷ് ), ബിസിനസ് ക്വിസ് (ദ്യോത), കോർപ്പറേറ്റ് വോക്ക് (അദ്വയ ) ഗ്രൂപ്പ് ഡാൻസ് കോമ്പറ്റീഷൻ ( മുദ്ര) സോഷ്യൽ മീഡിയ കോൺടെസ്റ്റ് (പ്രചാർ ) സ്പോട്ട് ഫോട്ടോഗ്രാഫി (അലോക ) ബെസ്റ്റ് മെയിൽ ആൻഡ് ഫീമെയിൽ സിംഗർ കോമ്പറ്റീഷൻ (സർഗ്ഗം) എന്നീ മത്സരങ്ങളാണ് നടത്തുന്നത്.