സ്‌നേഹവീട് by St. Berchmans College (Autonomous) Changanassery


 Laying of foundation stone by the project of സ്‌നേഹവീട് by St. Berchmans College (Autonomous) Changanassery

എസ് ബി കോളേജിന്റെ സ്നേഹവീടുപദ്ധതി

2023 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സ്‌നേഹവീട് നിർമ്മാണത്തിന് വേണ്ടി സഹായം തേടി നിരവധി അപേക്ഷകൾ എസ്. ബി. കോളേജിന്റെ NSS യൂണിറ്റിന് ലഭിക്കുകയുണ്ടായി. സ്വന്തമായി സ്ഥലം ഇല്ലാത്ത കുടുംബങ്ങളെ കണ്ടെത്തി.
15 വീടുകൾക്ക് വേണ്ടിയുള്ള അപേക്ഷകളാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
7 എണ്ണത്തിന് ഇതിനോടകം അനുമതി ലഭിച്ചു കഴിഞ്ഞു.
കുട്ടനാട്ടിലെ മൂന്ന് വീടുകൾക്ക് (മാമ്പുഴക്കരി, വെളിയനാട്, പുളിങ്കുന്ന്) വെള്ളം കയറാത്ത രീതിയിൽ അടിത്തറ ഉയരം കൂട്ടി പണി തുടങ്ങി.
 ഇതുവരെ അനുമതി ലഭിച്ച വീടുകൾ - പുളിങ്കുന്ന് (1) - വെളിയനാട് (1) - തുരുത്തി (1) - മാമ്മൂട് (1) - കുറുപ്പന്തറ (2) - മാമ്പുഴക്കരി (1).
അനുമതിക്കുവേണ്ടി ഉടനെ സമർപ്പിക്കാൻ പോകുന്നത് - പുരമറ്റം (1) - ചെത്തിപ്പുഴ (2) - കുറിച്ചി (2) -
SB കോളേജ് കണ്ടെത്തിയ കുടുംബങ്ങളിൽ കോളേജിലെ തന്നെ വിദ്യാർത്ഥികൾ, കോളേജിൽ ജോലി ചെയ്യുന്നവർ, ഭിന്നശേഷിക്കാർ, വിധവകൾ, മാനസിക വൈകല്യത്തിന് മരുന്ന് കഴിക്കുന്നവർ, ക്യാൻസർ രോഗബാധിതർ, വർഷങ്ങളായി വാടകക്ക് താമസിക്കുന്നവർ, ഭീമമായ കടബാധിതയുള്ളവർ, ഹിന്ദു - ക്രൈസ്തവ - ഇസ്‌ലാം സമുദായത്തിൽപ്പെട്ടവരുമുണ്ട്.

11 വീടുകൾക്കു വേണ്ടിയുള്ള സ്ഥലം ലഭിച്ചെങ്കിലും ആധാരം ചെയ്തുകിട്ടുന്നതിലെ അതിസങ്കീർണതകൾ മൂലം സ്ഥലത്തിനു വേണ്ടി കുറച്ചു കൂടി കാത്തിരിക്കുന്നു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....