മാള കാർമ്മൽ കോളേജ് ഓട്ടോണോമസ് രസതന്ത്രവിഭാഗം രാസഗവേഷണത്തിലെ പുരോഗതി : സമീപകാല പ്രവണതകളും നൂതനത്വവും എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. ഡോ. മാത്യു പോൾ ഊക്കൻ (പ്രിൻസിപ്പൽ - സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കൊടകര ) സെമിനാർ ഉദ്ഘാടനം ചെയ്തു.
മാള കാർമ്മൽ കോളേജ് പ്രിൻസിപ്പൽ ഡോ.സി. കൊച്ചുത്രേസ്യ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ രസതന്ത്ര വിഭാഗം മേധാവി പ്രൊഫസർ പ്രിൻസി കെ. ജി. സ്വാഗതം ആശംസിച്ചു. ശ്രീമതി ഗ്രേറ്റൽ ഫ്രാൻസിസ്, ഡോ. വിദ്യ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
പ്രൊഫ. ദെബാശിഷ് ഹൽദാർ (കെമിക്കൽ സയൻസ് വിഭാഗം മേധാവി, ഐ.ഐ. എസ്. ഇ. ആർ. കൽക്കത്ത), ഡോ. മിഥുൻ ഡൊമിനിക് സി.ഡി (കെമിസ്ട്രി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ സേക്രഡ് ഹാർട്ട് കോളേജ്, തേവര)എന്നിവർ പ്രഭാഷണം നടത്തി.
ശ്രീമതി നീതു സണ്ണി, ജെസ്‌ലിൻ ജോൺ പി., ശ്രീമതി ഗ്രേറ്റൽ ഫ്രാൻസിസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....