കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Faculty Exchange Programme by KMEA College of Arts And Science Aluva and Carmel College (Autonomous) Mala
ആലുവ കെ.എം. ഇ. എ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസുമായി ധാരണാപത്രം ഒപ്പുവച്ചതിൻ്റെ ഭാഗമായി മാള കാർമൽ കോളേജിൽ ഫാക്കൽറ്റി എക്സേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. കാർമൽ കോളേജ് ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ വകുപ്പു മേധാവി ഡോ. രമ.പി, അസിസ്റ്റൻ്റ് പ്രഫസർ ശാലു പോൾ എന്നിവർ കെ.എം. ഇ. എ കോളേജിലും, കെ.എം.ഇ.എ കോളേജിലെ അസിസ്റ്റൻ്റ് പ്രഫസർമാരായ ഷിഫ്ന സലാം, സെബി ജോസ് എന്നിവർ കാർമൽ കോളേജിലും രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഭാവിയിൽ ഇരു കോളേജുകളിലും നടത്തുന്ന പരിപാടികളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കാമെന്ന ധാരണയോടെ ഫാക്കൽറ്റി എക്സേഞ്ച് പ്രോഗ്രാം അവസാനിച്ചു.