എം. എ. കോളേജിൽ ദ്വിദിന ദേശീയ ശില്പശാല നടന്നു

കോതമംഗലം :മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ഫിസിക്സ്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ ശില്പശാല നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. ഫിസിക്സ് വിഭാഗം മേധാവി ഡോ. സ്മിത തങ്കച്ചൻ അധ്യക്ഷത വഹിച്ചു. 


ന്യൂ ഡൽഹി ഐ.യു.എ.സി റിട്ട. സയന്റിസ്റ്റ് ഡോ. അജിത് കുമാർ ബി പി ശില്പശാല നയിച്ചു . ശാസ്ത്ര പരീക്ഷണ ശാലകൾ ആൻഡ്രോയ്ഡ് ഫോണിലേക്ക് ലഘൂകരിച്ച് വിദ്യാർത്ഥികളിലേക്കും അധ്യാപകരിലേക്കും എത്തിക്കുക എന്നതായിരുന്നു ശില്പശാലയുടെ ഉദ്ദേശ്യം. കോഴിക്കോട് ഫാറൂഖ് കോളേജ് ഫിസിക്സ്‌ വിഭാഗം മുൻ മേധാവി ഡോ. കെ കെ അബ്ദുള്ള ശില്പശാലയിൽ ക്ലാസ്സ് എടുത്തു .കോർഡിനേറ്റർ ഡോ. സനു മാത്യു സൈമൺ, ഡോ. ബിനോയ്‌ എം ഡി എന്നിവർ സംസാരിച്ചു
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....