ദേശിയ ടൂറിസം ദിനാചരണം നടത്തി @ Pazhassiraja College Pulpally - Wayanad

ദേശീയ ടൂറിസംദിനം പ്രമാണിച്ച് പുൽപള്ളി പഴശ്ശിരാജ കോളേജിലെ ടൂറിസം വിഭാഗത്തിന്റെ കീഴിൽ "ടൂറിസത്തിൽ പുതുതലമുറയുടെ സാധ്യതകൾ, വെല്ലുവിളികൾ, മാറ്റങ്ങൾ "എന്ന വിഷയത്തെ ആസ്പദമാക്കി ഏക ദിന സെമിനാർ നടത്തി.

പ്രസ്തുത സെമിനാറിൽ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ് അക്കാഡമിക് ഡീൻ പ്രൊഫ. മോഹൻബാബു വിഷയാവതരണം നടത്തി.വകുപ്പുമേധാവി  ഷെൽജി മാത്യു സ്വാഗതം ആശംസിച്ചു.ഡിടിപിസി സെക്രട്ടറി  അജേഷ് കെ. ജി, ഡോ.ദിവ്യ ദാസ്, ഡോ.സിൽവി ടി. എസ്, കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി കെ കെ എന്നിവർ സംസാരിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....