Republic day 2024 @ Marian Arts and Science College Koduvayur - Palakkad

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മേരിയൻ  ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരിൽ ജനുവരി 26ന്   പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ  ക്രിസ്റ്റി യുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. കൃത്യം 8:30ന് പ്രിൻസിപ്പൽ പതാക ഉയർത്തുകയും അതിനുശേഷം കോളേജിലെ വിദ്യാർത്ഥിനികൾ സംഘടിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.
മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയായ അഞ്ജലി സ്വാഗതവും ഒന്നാംവർഷ ചരിത്ര വിദ്യാർത്ഥിനിയായ നന്ദന നന്ദിയും അർപ്പിച്ചു.  രണ്ടാംവർഷ എം കോം വിദ്യാർഥിനിയായ സാന്ദ്ര അവതരിപ്പിച്ച ഹിന്ദി പ്രസംഗം ,
മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ദേശഭക്തിഗാനം , രണ്ടാം വർഷ എം കം  വിദ്യാർത്ഥിനികൾ നേതൃത്വം നൽകിയ  നാടകം, മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനിയായ രശ്മി അവതരിപ്പിച്ച മലയാളം പ്രസംഗം, മൂന്നാംവർഷ ചരിത്ര വിദ്യാർഥിനികൾ അവതരിപ്പിച്ച നൃത്തം

തുടങ്ങിയ വർണ്ണശബളമായ പരിപാടികൾ വിദ്യാർത്ഥിനികൾ കാഴ്ചവച്ചു. പരിപാടിയുടെ അവസാനം പ്രിൻസിപ്പൽ വിദ്യാർത്ഥിനികൾക്ക് മധുരം  നൽകി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....