ഇരിഞ്ഞാലക്കുട സെൻറ് ജോസഫ്‌സ് കോളേജിൽ 'സമേതം' - സമഗ്ര വിദ്യാഭ്യാസ പരിപാടി നടത്തി.

ഇരിഞ്ഞാലക്കുട സെൻറ് ജോസഫ്‌സ് കോളേജിലെ വിവിധ ശാസ്ത്ര വിഭാഗങ്ങളും തൃശൂർ ജില്ലാ പഞ്ചായത്തും കേരളം പൊതുവിദ്യഭ്യാസ വകുപ്പും സംയുക്തമായി 'സമേതം' പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു. 

ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത് പ്രെസിഡന്റും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപദേശക സമിതി അംഗവുമായ ശ്രീമതി ലളിത ബാലൻ ഉദ്ഗാടനം  നിർവഹിച്ചു. സമേതം ഇരിഞ്ഞാലക്കുട ഉപജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ ആൽഫ്രഡ്‌ ജോ പദ്ധതിയെ കുറിച്ച്  വിശദീകരിച്ചു. 

കോളേജ് IQAC കോഡിനേറ്റർ ഡോ ബിനു ടി വി ,  കോളേജ് ഉന്നത് ഭാരത് അഭിയാൻ ജോയിന്റ് കോഡിനേറ്റർ മിസ് ബീന സി എ, ഇരിഞ്ഞാലക്കുട ഉപജില്ലാ ശാസ്ത്ര ക്ലബ് കൺവീനർ ശ്രീ കിഷോർ എൻ  കെ എന്നിവർ പ്രസംഗിച്ചു. 

ശാസ്ത്ര മേളകളിലും ശാസ്ത്ര ക്വിസ് മത്സരങ്ങളിലും മികവ് പുലർത്തിയ ഉപജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു അവരുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് വേണ്ടി കോളേജിലെ ശാസ്ത്ര ലാബുകൾ സന്ദർശിക്കുവാൻ അവസരമൊരുക്കി. 

സമാപന സമ്മേളനത്തിൽ ശാസ്ത്ര ലോകത്തെ അനന്തസാധ്യതകളെ കുറിച്ച് സംസാരിച്ച കോളേജ് ശാസ്ത്ര വിഭാഗം ഡീൻ ഡോ മനോജ് എ എൽ  സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....