ഹെർബേറിയം ഡിജിറ്റൈസേഷൻ ശില്പശാല നടത്തി സെന്റ് തോമസ് കോളേജ്

2024 ജനുവരി 17-ന്, തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ബോട്ടണി വിഭാഗം, തൃശ്ശൂരിലെ സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷനുമായി സഹകരിച്ച് ഹെർബേറിയം ഡിജിറ്റൈസേഷനിൽ ഹാൻഡ്-ഓൺ പരിശീലനം നടത്തി. ഗവേഷണത്തിനായും വർഗ്ഗീകരണത്തിനായും ഉണക്കി സൂക്ഷിക്കുന്ന ചെടികളുടെ സ്‌പെസിമിനെയാണ് ഹെർബേറിയം എന്ന് പറയുന്നത്. 1952 മുതലുള്ള  പന്ത്രണ്ടായിരത്തിലധികം ഹെർബേറിയം സ്പെസിമെൻസ് ആണ് സെന്റ് തോമസ് കോളേജിലെ ബോട്ടണി വിഭാഗത്തിൽ സംരക്ഷിച്ചു വരുന്നത്.
അന്തർദേശീയ അംഗീകാരം ലഭിച്ച സെന്റ് തോമസ് കോളേജ് ഹെർബേറിയത്തിലെ സ്പെസിമെനുകൾ ഇപ്പോൾ ഡിജിറ്റലായി ഇന്റർനെറ്റിൽ ലഭ്യമാണ്. പ്രസ്തുത ഡിജിറ്റൈസഷൻ മറ്റു ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാനുള്ള പരിശീലനമാണ് ഈ ശില്പശാലയിൽ നൽകിയത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും 12 കോളേജുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി ആകെ 26 പേർ പങ്കെടു ത്ത പരിശീലന പരിപാടി കോളേജിലെ ബോട്ടണി ലാബിൽ വച്ചാണ് നടന്നത്. ശില്പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സെന്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ അനിൽ ജോർജ് കെ. നിർവഹിച്ചു.

ബോട്ടണി വിഭാഗം മേധാവി ഡോ. ഗീതു എലിസബത്ത് തോമസ് അധ്യക്ഷത വഹിച്ചു. തുടർന്ന് ഹെർബേറിയം ഡിജിറ്റൈസേഷൻ്റെ വർക്ക്ഫ്ലോ ഇന്ററാക്ടീവ് സെഷനുകളിലായി നടത്തി. ബൊട്ടാണിക്കൽ ഗവേഷണത്തിൽ ഹെർബേറിയയുടെ നിർണായക പങ്ക് എടുത്തുകാണിച്ചുകൊണ്ട് ഡോ. ജോബി പോൾ "ഹെർബേറിയം സസ്യഗവേഷണത്തെ എങ്ങനെ പരിപോഷിപ്പിക്കുന്നു" എന്ന ശീർഷകത്തിൽ വിജ്ഞാനപ്രദമായ ക്ലാസ് നടത്തി. "ഹെർബേറിയം വെബ് ഡാറ്റാബേസ് തയ്യാറാക്കലും ഓൺലൈൻ പ്രസിദ്ധീകരണവും" എന്ന വിഷയത്തിൽ ശ്രീ മനോജ് കരിങ്ങാമഠത്തിൽ നടത്തിയ ക്ലാസ്, ഓൺലൈൻ പ്രവേശനക്ഷമതയ്ക്കുള്ള മാർഗരേഖ നൽകി.
ഹെർബേറിയം ഡിജിറ്റൈസേഷനായുള്ള സാങ്കേതികവിദ്യയെ പരിചയപ്പെടുത്തിക്കൊണ്ട് "ഹെർബേറിയം സ്‌പെസിമൻസിന്റെ ബാർകോഡിംഗ്" എന്ന വിഷയത്തിൽ ശ്രീഷ്മ പിഎസ് വിശദമായ പ്രഭാഷണം നടത്തി. ബോട്ടണി വകുപ്പിലെ ഗവേഷകരായ അപർണ വി.ജോസഫ്, ദിവ്യ കെ.വേണുഗോപാൽ, ആതിര എൻ.ജെ. എന്നിവർ പരിശീലനത്തിലനത്തിന് നേതൃത്വം നൽകി. സെന്റ് തോമസ് കോളേജ് എക്‌സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ സമാപന സന്ദേശവും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ബോട്ടണി ഡിപ്പാർട്മെന്റിലെ അദ്ധ്യാപകരും അനധ്യാപകരും പരിപാടിയ്ക്ക് നേതൃത്വം നൽകി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....