സെന്റ്. തോമസ് കരുതിൽ കാലിക്കറ്റ്‌ സർവകലാശാലക്ക് സൗത്ത് സോൺ അതിലേറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം.

ചെന്നൈയിലെ തമിഴ്നാട് ഫിസിക്കൽ എഡ്യൂക്കേഷൻ  സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ  കഴിഞ്ഞ 2023 ഡിസംബർ 28 മുതൽ  2024 ജനുവരി 1 വരെ നടന്ന ഇന്റർ യൂണിവേഴ്സിറ്റി സൗത്ത് സോൺ അതിലേറ്റിക്സ് മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാലക്ക് മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. മദ്രാസ് യൂണിവേഴ്സിറ്റി  130 പോയിന്റുകൾ നേടി ഒന്നാം സ്ഥാനവും,മംഗ്ലൂർ യൂണിവേഴ്സിറ്റി 74 പോയിന്റുകൾ നേടികൊണ്ട്  രണ്ടാം സ്ഥാനവും നേടി, 67 പോയിന്റുകൾ നേടി കാലിക്കറ്റ് സർവകലാശാല  മൂന്നാം സ്ഥാനം നേടി. കുറച്ചു വർഷങ്ങൾക്കു ശേഷമാണു  പുരുഷ വിഭാഗം അതിലേറ്റിക്സ് സിൽ കാലിക്കറ്റ്‌  സ്ഥാനങ്ങൾ നേടുന്നത്.

സെന്റ്. തോമസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി അലക്സ്‌. പി. തങ്കച്ചൻ മീറ്റ് റെക്കോർഡ് കൂടി ഒന്നാം. സ്ഥാനം കൈവരിച്ചു. കാലിക്കറ്റ്‌ സർവകലാശാലക്ക് ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി സെബാസ്റ്റ്യൻ വി. സ്‌ ട്രിപ്പിൾ ജമ്പിൽ  സ്വർണം നേടിയപ്പോൾ  സെന്റ്. തോമസ് കോളേജിലെ അനസ്. ൻ വെള്ളി മെഡൽ നേടി. സെബാസ്റ്റ്യൻ വി. സ്‌ നെ അതിലേറ്റിക്സ് മേലയിലെ മികച്ച അതിലേറ്റ് ആയി തിരഞ്ഞെടുത്തു.  1500 മീറ്ററിൽ  സെന്റ്. തോമസ് കോളേജിലെ തന്നെ ആദർശ് ഗോപി വെള്ളി മെഡൽ നേടി. പോൾ വാൾട്ടിൽ  ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥി അലൻ. ബിജു വെങ്കല മെഡൽ നേടി. ഏറെ വർഷങ്ങൾക്കു ശേഷം കാലിക്കറ്റ്‌ സർവകലാശാലക്ക്  സ്പ്രിന്റ് മത്സരങ്ങളിൽ മെഡൽ കൈവരിച്ചിരിക്കുന്നു.  ഹൈ ജപ്പിൽ സെന്റ്. തോമസ് കോളേജിലെ എം. സ്‌സി ഫിസിക്സ്‌ വിദ്യാർത്ഥി  ദിൽഷിത് ടി. ൻ വെങ്കല മെഡൽ നേടുകയുണ്ടായി, ക്രൈസ്റ്റ് സെന്റ്. തോമസ് കോളേജിലെ ഒന്നാം വർഷ   എം. വി

സി വിദ്യാർത്ഥിയായ അജിത്  ജോണിലൂടെ  100 മീറ്റർ 200 മീറ്റർ സ്പ്രിന്റ് മത്സരങ്ങളിൽ  വെങ്കല മെഡലുകൾ നേടി കൂടാതെ  4x 100 മീറ്റർ റിലേ മത്സരത്തിലും സ്വർണ മെഡൽ നേടി. റിലേ മത്സരങ്ങളിൽ  സ്വർണം നേടിയ മറ്റു കായിക താരങ്ങൾ  ജീവൻ കുമാർ സെന്റ്. തോമസ് കോളേജ്, അജിൻ. ർ ഗവണ്മെന്റ് വിക്ടോറിയ കോളേജ് പാലക്കാട്‌, മുഹമ്മദ്‌ ഹിഷാം ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, മുഹമ്മദ്‌ സജീൻ ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂർ.

സെന്റ് തോമസ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ തലവനായ ഡോ. ശ്രീജിത്ത്‌ രാജ്‌ ആണ്  കാലിക്കറ്റ്‌ സർവകലാശാല ടീം മാനേജർ, അതുപോലെ സെന്റ്. തോമസ് കേരള സ്റ്റേറ്റ് സ്പോർട്സ് കൌൺസിൽ പരിശീലകൻ ശ്രീ, സേവിയർ പൗലോസ് ആണ്   സർവകലാശാല  ഹെഡ് കോച്ച്, അതുപോലെ സെന്റ് തോമസ് കോളേജിലെ  അതിലേറ്റിക്സ് പരിശീലകനായ ശ്രീ. അജിത്. ടി. എ, ക്രൈസ്റ്റ് കോളേജ് പരിശീലകനായ ശ്രീ. മധു. സി. ർ എന്നിവരാണ് മറ്റു പരിശീലകർ.  ഓൾ ഇന്ത്യ മത്സരങ്ങൾ ഈ വരുന്ന ജനുവരി 4 മുതൽ ചെന്നൈ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ അരങ്ങേരും. ഓൾ ഇന്ത്യ മത്സരങ്ങൾക്കായി കാലിക്കറ്റ്‌ സർവകൾശാലയിൽ നിന്നും 25 ഓളം അതിലേറ്റുകൾ തിരഞ്ഞെടുക്കപ്പെട്ട.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....