സെന്റ്. തോമസ് കരുത്തിൽ കാലിക്കറ്റിനു രണ്ടു അഖിലേന്ത്യ കിരീടങ്ങൾ

ഇക്കഴിഞ്ഞ ജനുവരി 7 നു ചെന്നൈ ഫിസിക്കൽ എഡ്യൂക്കേഷൻ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ കൊടിയിറങ്ങിയ അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്ലറ്റിക്സിൽ 12 വർഷത്തിനു ശേഷം കാലിക്കറ്റ് സർവകലാശാല ചാമ്പ്യൻ പട്ടം വീണ്ടെടുക്കാൻ കരുത്തായത് തൃശൂർ സെന്റ് . തോമസ് കോളേജിലെ 19 താരങ്ങളും പരിശീലകരും ആയിരുന്നു.

15 വർഷത്തെ ഇടവേളയ്ക്കു ശേഷം കാലിക്കറ്റ് സർവകലാശാല അത്ലറ്റിക്സ് കിരീടം തിരിച്ചു പിടിച്ച് സെന്റ്. തോമസ് കോളേജ് ടീമിലെ താരങ്ങൾ തന്നെയായിരുന്നു സർവകലാശാല ഭൂരിഭാഗം ടീമിലെ അംഗങ്ങൾ . ചെന്നൈയിൽ തന്നെ വെച്ച് നടന്ന ദക്ഷിണേന്ത്യ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്ന കാലിക്കറ്റിനു അഖിലേന്ത്യാ അന്തർ സർവകലാശാല കിരീടം നേടിയത് മധുര പ്രതികാരം കൂടിയായി . ദക്ഷിണ മേഖല മത്സര വേദിയിൽ നാട യുടെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി അസാന്നിധ്യമാണ് അവിടെ കാലിക്കറ്റ് ടീമിന് വിനയായതെന്ന ആരോപണം അടിവരയിടുന്നതാണ് അഖിലേന്ത്യാ മീറ്റിൽ നാടയുടെ സാനിധ്യത്തിൽ കാലിക്കറ്റ് താരങ്ങൾ നടത്തിയ മെഡൽ വേട്ട.


അഖിലേന്ത്യാ മത്സരത്തിൽ കാലിക്കറ്റിനു വേണ്ടി മെഡൽ നേടിയവരിൽ ഭൂരിഭാഗം പേരും സെന്റ് തോമസ് കോളേജ് തൃശ്ശൂരിൽ നിന്നും ആയിരുന്നു . കാലിക്കറ്റിനു വേണ്ടി മെഡൽ നേടിയ തൃശ്ശൂരിലെ സെന്റ്. തോമസ് കോളേജിലെ കായികതാരങ്ങൾ:

അജിത് ജോൺ (4x100 റിലേയിൽ സ്വർണ മെഡൽ 200 മീറ്ററിൽ വെങ്കല മെഡൽ), ജീവൻ കുമാർ . ടി (4x100 റിലേയിൽ സർണ്ണമെഡൽ, ആദർശ് ഗോപി (1500 മീറ്ററിൽ വെള്ളി മെഡൽ, ഷൈജൻ എൻ പി മിക്സഡ് റിലേയിൽ വെള്ളി മെഡൽ), മുഹമ്മദ് റിസ്വാൻ (മിക്സഡ് റിലേയിൽ വെള്ളിമെഡൽ), അലക്സ് . പി തങ്കച്ചൻ ഡിസ്കസ് ത്രോവിൽ വെങ്കല മെഡൽ ), അനൂപ് വത്സൻ വിജാവലിൻ ത്രോയിൽ വെങ്കല മെഡൽ), അനസ് എൻ ട്രിപ്പിൾ ജമ്പിൽ വെങ്കല മെഡൽ), ദിൽഷിത് ടി. എൻ ഹൈ ജമ്പിൽ വെങ്കല മെഡൽ. 

കൂടാതെ ചരിത്രത്തിൽ ആദ്യമായാണ് ഡിസ്കസ് ത്രോയിലും, ജാവലിൻ താവിലും കാലിക്കറ്റ് ഒരു അന്തർ സർവകലാശാല മെഡൽ നേടുന്നത് . ഇന്ത്യയിൽ തന്നെയുള്ള കോളേജുകളിൽ അഖിലേന്ത്യാ അന്തർ സർവകലാശാല മത്സരത്തിൽ ഏറ്റവും മെഡൽ നേടുന്ന കോളേജ് ആയിരിക്കും സെന്റ്. തോമസ് കോളേജ് തൃശൂർ . സെന്റ് . തോമസ് കോളേജിലെ കേരള സ്റ്റേറ്റ് സ്പോർട്സ്

കൌൺസിൽ പരിശീലകനായ ശ്രീ. സേവിയർ പൗലോസ്, സെന്റ് . തോമസ് കോളേജ് അത്ലറ്റിക്സ് പരിശീലകനായ ശ്രീ. അജിത് . ടി. എ എന്നിവർ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിശീലകർ ആയിരുന്നു അത് പോലെ തന്നെ സെന്റ് തോമസ് കോളേജ് കായിക വിഭാഗം മേധാവി ഡോ. ശ്രീജിത്ത് രാജ് ടീം മാനേജർ ആയിരുന്നു . കേരള സ്റ്റേറ്റ് സ്പോർസ് കൌൺസിൽ സ്പോർട്സ് ഹോസ്റ്റൽ സെന്റ് തോമസ് കോളേജിൽ പ്രവൃത്തിച്ചു വരുന്നുണ്ട്, അത് പോലെ വർഷങ്ങളായി സ്പോർട്സ് കൌൺസിൽ പരിശീലകൻ ഇല്ലാതെ ഇരുന്ന കോളേജിലേക്ക് ഈ വര്ഷമാണ് അത് ലറ്റിക്സ് പരിശീലകനെ സ്പോർട്സ് കൌൺസിൽ നിയമിച്ചത് .

ബുവനേശ്വറിൽ വെച്ച് നടന്ന അന്തർ സർവകലാശാല വനിതാ വിഭാഗം യോഗാസന ചാമ്പ്യൻഷിപ്പിൽ കാലികാറ്റിന് ചരിത്രത്തിലാദ്യമായി സുവർണ നേട്ടത്തിൽ എത്തിച്ച ആറംഗ വനിതാ ടീമിലെ നാലുപേരും സെന്റ് . തോമസ് കോളേജിലെ താരങ്ങൾ ആയിരുന്നു . അഭില പി. വി. അഞ്ജലി സി. യു. ഹെമ ജോസഫ് , അതുല്യ കെ. എന്നിവരായിരുന്നു സെന്റ്. തോമസ് കോളേജ് പ്രതിനിധികൾ.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....