മികച്ച തൊഴിലവസരങ്ങളുമായി മെറ്റ്സ് പ്ലേസ്മെന്റ് ഡ്രൈവ്, ഫെബ്രുവരി 17ന് - മാളയിൽ.

മാള മെറ്റ്സ് കോളേജിന്റെ ആഭിമുഖ്യത്തിൽ, കേരള സംസ്ഥാന സർക്കാരിന്റെ ICT അക്കാദമി ഓഫ് കേരള, കേരള നോളജ് ഇക്കോണമി മിഷൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (CII) എന്നിവരുടെ സഹകരണത്തോടെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ “മെറ്റ്സ് പ്ലേസ്മെന്റ് ഡ്രൈവ്" എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 17 (ശനിയാഴ്ച) മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ, രാവിലെ 9 മുതൽ 5 മണി വരെയാണ് തൊഴിൽ മേള. പ്ലസ് ടുവും അതിന് മുകളിലും അടിസ്ഥാന യോഗ്യതയുള്ളവർക്ക് സൗജന്യമായി അപേക്ഷിക്കാവുന്നതാണ്.

നിപ്പോൺ ടൊയോട്ട, ഇസാഫ്, ഡിഡിആർസി, യുറേക്ക ഫോബ്‌സ്, ഐബെൽ, റിലയൻസ് ജിയോ, നന്തിലത്ത്, പാരിസൺസ്, എൽ & ടി, തുടങ്ങിയ നാല്പതോളം പ്രമുഖ സ്ഥാപനങ്ങൾ, ബാങ്കിങ്, ഐടി, എഞ്ചിനീയറിംഗ്, സെയിൽസ്, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കൽ, മാനേജ്‌മന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം വ്യത്യസ്ത തൊഴിലവസരങ്ങൾ തൊഴിൽ മേളയിൽ അവതരിപ്പിക്കുന്നു. തൊഴിൽ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴിൽ നേടാനുമുള്ള അവസരമാണ് പ്രസ്തുത തൊഴിൽ മേളയിലൂടെ മെറ്റ്സ് കോളേജ് ഒരുക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകൾ പരമാവധി ഒരുക്കി, ഉദ്യോഗാർത്ഥികൾക്ക് സുതാര്യവും സൗകര്യപ്രദവുമായ രീതിയിലാണ് തൊഴിൽ മേള ഒരുക്കുന്നത്. 

18 വയസ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി തൊഴിൽ മേളയിൽ തികച്ചും സൗജന്യമായി ഫെബ്രുവരി 16 നകം http://tinyurl.com/mets-placement-drive/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക്:

 +91 9496340361