എസ്ബി കോളജിലെ 170 വിദ്യാർഥികൾക്ക് മികവുറ്റ പ്ലേസ്മെന്റ് | Activities | Colleges | Kerala | India | Campus Life


എസ്ബി കോളജ് പ്ലേസ്മെന്റ് അസിസ്റ്റൻസ് സെല്ലിന്റെ നേതൃത്വത്തിൽ 2023-2024 അ ധ്യയന വർഷത്തിൽ പ്ലേസ്മെന്റ് ലഭിച്ച 170 വിദ്യാർഥികളെ അഭി നന്ദിച്ചു.

കഴിഞ്ഞ നാല് വർഷങ്ങളിൽ 1100 വിദ്യാർഥികൾക്കാണ് എ സ്ബി കോളജിൽനിന്ന് ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, കെപിഎംജി, ആക്സെഞ്ചർ, ഇവൈ, സിഫോ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ കാമ്പസ് പ്ലേസ്മെന്റ് ലഭിച്ചത്. പതിമൂന്നു വിദ്യാർഥികൾക്ക് 14.1 ലക്ഷം രൂപ എന്ന ഉയർന്ന പ്രതിശീർഷ വാർഷിക വരുമാനം കരസ്ഥമാക്കു വാനും സാധിച്ചു.

എസ്ബി കോളജ് പ്രിൻസിപ്പ് ൽ ഫാ. റെജി പി. കുര്യൻ അധ്യ ക്ഷതവഹിച്ച ചടങ്ങിൽ, പ്ലേസ്മെന്റ് അസിസ്റ്റൻസ് സെൽ ഡയറക്ടർ ഡോ. ആന്റണി മാത്യൂസ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ജോസഫ് ജോബ്, റവ. ഡോ. ടെഡി സി. കാഞ്ഞൂപ്പറമ്പിൽ, ബർസാർ ഫാ. മോഹൻ മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു. പ്ലേസ്മെന്റ് അസിസ്റ്റൻസ് സെല്ലിന്റെ സെൻട്രൽ ഫാക്കൽറ്റി കോ- ഓർഡിനേറ്റർമാരായ അനീഷ് കെ. ജോസഫ് , ജോർജ് മാത്യു, ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് ഓഫീസർ ജോൺ കെ. ജോർജ് തുടങ്ങിയവർ ചടങ്ങിന് നേതൃ ത്വം നൽകി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....