തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫുഡ് ടെക്നോളജി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡെലീസിയ 2k24 - ഫുഡ് ഫെസ്റ്റ് 03/02/2024 ൽ സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ പോൾ ജോസ്, വൈസ് പ്രിൻസിപ്പൽ റിന്റോ, അക്കാഡമിക് അഡ്വൈസർ ജ്യോതിലക്ഷ്മി ഫുഡ് ടെക്നോളജി എം എസ് സി വിഭാഗം മേധാവി അതുല്യ,ഫുഡ് ടെക്നോളജി ബി എസ് സി വിഭാഗം മേധാവി സ്നേഹ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുഖ്യാതിഥിയായി ഇൻസ്റ്റാഗ്രാം പേജ് തൃശൂർ ഫുഡ് സ്റ്റോറീസിന്റെ അഡ്മിനും ഫുഡ് ബ്ലോഗ്ഗറുമായ സ്റ്റെജോ സ്റ്റാൻലി പങ്കെടുത്തു.
കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ തരത്തിലുള്ള മത്സരങ്ങളും കലാപരിപാടികളും ഉൾകൊള്ളിച്ച പരിപാടിയിൽ മത്സരവിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....