സെന്റ് തോമസ് കോളജിൽ സൂഫെസ്റ്റ് ഫീനിക്സ് 2024ഉം ലോകതണ്ണീർതട ദിനാചരണവും സംഘടിപ്പിച്ചു.

സെന്റ് തോമസ് കോളജിലെ സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൂഫെസ്റ്റ് ഫീനിക്സ് 2024 സംഘടിപ്പിച്ചു. തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം. എൽ. റോസി സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കൊമ്പത്തിന് വൃക്ഷതൈ നൽകികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സൂഫെസ്റ്റിൽ വിവിധ അലങ്കാരമത്സ്യ ങ്ങളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള അക്വാ ഷോ, വിവിധയിനം പക്ഷികളുടെ പ്രദർശനം, ഡോഗ് ഷോ എന്നിവ സംഘടിപ്പിച്ചു. സുഫെസ്റ്റിന്റെ ഭാഗമായി വിവിധ കോളജുകളിലെ വിദ്യാർത്ഥികൾക്കായി ക്വിസ്, ഡിബേറ്റ്, ചിത്രരച ന, ഫേയ്സ് പെയിന്റിംഗ് മത്സരങ്ങൾ സംഘടിപ്പിച്ചു.ലോകതണ്ണീർതട ദിനാചരണത്തിന്റെ ഭാഗമായി കൽത്തുമ്പികളും തണ്ണീർത ടങ്ങളും എന്ന വിഷയത്തിൽ കൽത്തുമ്പി ഗവേഷക ഡോ. നിത ബോസ് കോളജ് വിദ്യാർത്ഥികളുമായി സംവദിച്ചു. 

കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കൊമ്പത്ത് അധ്യക്ഷത വഹിച്ചു. ഫാ. ബിജു പാണേങ്ങാടൻ, എക്സിക്യൂട്ടീവ് മാനേജർ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. സി. എഫ്. ബിനോയ്, ജനറൽ കൺവീനർ, സുവോളജി വിഭാഗം മേധാവി നേതൃത്വം നൽകി. ഡോ. വിമല കെ. ജോൺ, ഡോ. ജോയ്സ് ജോസ്, ഷോൺ പോൾ, ഡോ. ജെമി ജോബ്, ഡോ. പ്രിയത, ധന്യ വി. പി. എന്നിവർ പങ്കെടുത്തു. ആൽവിൻ ആൽഫ്രഡ്, മാധവൻ കല്ലാട്ട്, മണികണ്ഠൻ, സൂര്യ രാഗേഷ്, ധന്യ, ഫഡി ഫ്രാൻസിസ്, അഞ്ചൽ, ലിയറ്റ് എന്നിവർ സ്റ്റുഡന്റ് കോർഡിനേറ്റർമാ രായിരുന്നു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....