തൃശൂർ മാള മെറ്റ്സ് കോളേജിൽ "ദക്ഷ 2K24" ആർട്ട്സ് ഡെ അഘോഷിച്ചു

അവസരങ്ങളാണ് വിദ്യാർത്ഥികളുടെ കഴിവും അഭിരുചികളും വളർത്തുന്നത്. ആർട്സ് ഡേ വിദ്യാർഥികളുടെ കലാഭിരുചി വളർത്തി എടുക്കുവാനുള്ള ഒരു സുവർണ്ണാവസരമാണ്. അത് എല്ലാ വിദ്യാർത്ഥികളും ശരിയായി വിനിയോഗിക്കണം. തൃശൂർ മാള മെറ്റ്സ് കോളേജിലെ  ആർട്ട്സ് ഡെ "ദക്ഷ 2K24" നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സിഇഒ ഡോ. വർഗ്ഗീസ് ജോർജ്ജ്. 


മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി. സ്വാഗതം പറഞ്ഞു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക് കോളജ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവ സംയുക്തമായാണ് ഇപ്രാവശ്യം ആർട്സ് ഡേ സംഘടിപ്പിച്ചത്.

മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് പൊളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ റെയ്മോൻ പി. ഫ്രാൻസിസ് , വൈസ് പ്രിൻസിപ്പാൾ ഡോ. ശിവദാസ് അനിയൻ ടി.എസ്. തുടങ്ങിയവർ ആശംസകൾ നേർന്നു. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങ് ഒന്നാം വർഷ വിദ്യാർത്ഥിനി സി.യു. അഖില യുടെ പ്രാർത്ഥനാ ഗാനത്തോടെ തുടങ്ങിയ ഉദ്ഘാടന ചടങ്ങ് കോളേജ് ആർട്ട് സെക്രട്ടറി കെ. അക്ഷയയുടെ (ബയോ ടെക്നോളജി 8ാം സെമസ്റ്റർ) നന്ദി പ്രകാശനത്തോടെ അവസാനിച്ചു. തുടർന്ന് മൂന്ന് കോളേജിലെയും വിദ്യാർത്ഥികളുടെ അവസാന റൗണ്ട് കലാ മത്സരങ്ങൾ സ്റ്റേജിൽ അരങ്ങേറി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....