കോളേജുകൾ വിദ്യാഭ്യാസത്തിനു മാത്രമല്ല ക്രിയാത്മകമായതും കലാത്മകമായതുമായ കഴിവുകൾ വളർത്തിയെടുത്ത് സമൂഹത്തിന് ഗുണകരമായ ഒരു പൗരനെ വാർത്തെടുക്കുകയാണ് ചെയ്യേണ്ടത്. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇതിനായി പ്രതിജ്ഞാബദ്ധരാണ് : ഡോ. ഷാജി ആൻറണി ഐനിക്കൽ, മാള എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ. തൃശ്ശൂർ മാള മെറ്റ്സ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കോളേജ് ഡെ "മെറ്റ്സ് ഗാല 2K24" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടകനായിരുന്ന തൃശ്ശൂർ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ ഐഎഎസ് ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം മൂലം കോളേജിൽ എത്താൻ കഴിഞ്ഞിരുന്നില്ല. യോഗത്തിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. വർഗീസ് ജോർജ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മാള എജുക്കേഷൻ ട്രസ്റ്റ് ലെ ട്രസ്റ്റിമാരായ ഡോ. സുനിൽ ആൻറണി ഐനിക്കൽ, സാജു ജിയോ തച്ചിൽ, തുടങ്ങിയവർ പങ്കെടുത്തു.
മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോ. അംബികാദേവി അമ്മ ടി. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ റെയ്മോൻ പി. ഫ്രാൻസിസ് തുടങ്ങിയവർ കോളേജ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സ്പോർട്സ്, ആർട്സ് മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും നൽകി.
10 മുതൽ 12-ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അഖിലകേരള ഓൺലൈൻ ചിത്രരചനാ മത്സരം "സൃഷ്ടി 2K23" ൽ പങ്കെടുത്ത് വിജയിച്ചവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മാഗസിൻ പ്രകാശനവും യോഗത്തിൽ നടന്നു. യോഗത്തിൽ മെറ്റ്സ് ക്യാമ്പസിൽ ആരംഭിക്കുന്ന വിദ്യാർത്ഥികളുടെ മൂന്ന് സ്റ്റാർട്ടപ്പുകളുടെ ലോഞ്ചും ഉണ്ടായിരുന്നു. കോളേജിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കലാപരിപാടികൾ രാവിലെ മുതൽ തന്നെ ആരംഭിച്ചിരുന്നു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....