കോഴിക്കോട് സർവ്വകലാശാല കോർഫ് ബോൾ. സഹൃദയ കോളേജ് ജേതാക്കൾ


കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ വച്ച് നടന്ന കോഴിക്കോട് സർവ്വകലാശാല കോർഫ് ബോൾ മത്സരത്തിൽ കഴിഞ്ഞവർഷത്തെ ജേതാക്കളായ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെ പരാജയപ്പെടുത്തി കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ജേതാക്കളായി. നൈപുണ്യ കോളേജ് കൊരട്ടി മൂന്നാം സ്ഥാനവും മാർത്തോമ കോളേജ് ചുങ്കത്തറ നാലാം സ്ഥാനവും കരസ്ഥമാക്കി. 

സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ഡോ. ഡേവിസ് ചെങ്ങടിയാടൻ മത്സരങ്ങൾ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.കോഴിക്കോട് സർവ്വകലാശാല കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ കെ പി മനോജ്, സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്  പ്രിൻസിപ്പൽ ഡോക്ടർ മാത്യു പോൾ ഊക്കൻ, കായിക വകുപ്പ് മേധാവി ഡോക്ടർ പോൾ ചാക്കോ എന്നിവർ സംസാരിച്ചു. 

സഹൃദയ കോളേജ് ഫിനാൻസ് ഡയറക്ടർ റവ. ഫാ. ആന്റോ വട്ടോളി സമ്മാനദാനം നിർവഹിച്ചു. വരുന്ന മാസം  ചെന്നൈയിലെ വിഎസ് അബ്ദുറഹ്മാൻ യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കുന്ന ടീമംഗങ്ങളെ

 കാലിക്കറ്റ് യൂണിവേഴ്സിറ്റി സെലക്ടർ ഡോ. ഡിനിൽ പ്രഖ്യാപിച്ചു. കഴിഞ്ഞവർഷത്തെ ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ജേതാക്കൾ ആയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിനെ ഈ വർഷം പ്രതിനിധീകരിക്കുന്നവർ.

 അരുൺ ഷാജി, നിതിൻ ടി.എം. ഹരികൃഷ്ണൻ. കെ.  എസ്, ക്രിസ്തുരാജ് ( സഹൃദയ കോളേജ് കൊടകര ). സഞ്ജയ് കെ എസ്, റോബിൻ കെ സജി ( ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട)   പ്രിൻസ് തോമസ് ( നൈപുണ്യ കോളേജ് കൊരട്ടി ) ശ്രീനാഥ് എം കെ ഗവൺമെന്റ് കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ കാലിക്കറ്റ് എന്നിവർ പുരുഷ വിഭാഗത്തിലും, ശില്പ. കെ. ആർച ആനന്ദ്, അഭിരാമി എ ശങ്കർ  ( സഹൃദയ കോളേജ് )  സാന്ദ്ര എം എസ് , സ്നേഹ. എൻ. പി., ജിസ്മി ജോസ്  ( ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട ) റോഷൽ ബാബു( നൈപുണ്യ കോളേജ് ) ആര്യ ചന്ദ്രൻ( ഗവൺമെന്റ് ഫിസിക്കൽ എജുക്കേഷൻ കോളേജ് കാലിക്കറ്റ്   എന്നിവർ വനിതാ വിഭാഗത്തിലും യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കും

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....