കോളേജ് പ്രിൻസിപ്പൽ ഡോ. പോൾ ജോസ് പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ PG വിഭാഗം Students representative ശ്രേയാ ലക്ഷമി സ്വാഗതം ആശംസിച്ചു. കോളേജ് മാനേജർ ശ്രീ ജാതവേദൻ നമ്പൂതിരിപ്പാട്, വൈസ് പ്രിൻസിപ്പൽ റിൻ്റോ സർ , അക്കാഡമിക് അഡ്മിനിസ്ട്രേറ്റർ ജ്യോതി ലക്ഷ്മി ടീച്ചർ, കോമേഴ്സ് വിഭാഗം മേധാവി ശ്യാമ ടീച്ചർ എന്നിവർ ആശംസകൾ നേരുകയും student's co ordinator ശ്രീഹരി നന്ദി അറിയിക്കുകയും ചെയ്തു.
വൈവിധ്യങ്ങളായ പരിപാടികളാൽ ശ്രദ്ധേയമായ ഫെസ്റ്റിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ഫാഷൻ ഷോ, ജസ്റ്റ് എ മ മിനിറ്റ്, ഇ-ഫുട് മ്പോൾ, സിങ്ക് ഡാൻസ്, മെഹന്ദി, സ്പോട്ട് മേക്കപ്പ് തുടങ്ങി വിവിധതരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും കാഷ് പ്രൈസുകൾ വിതരണം ചെയ്യുകയും ചെയ്തു. കോളേജ് പൂർവ്വ വിദ്യാർത്ഥി ജ്യേതിഷിൻ്റെ വയലിൻ ഫ്യൂഷനും മൂന്നാം വർഷ ബികോം വിദ്യാർത്ഥി യദുകൃഷ്ണയുടെ ഡി ജെയും ഫെസ്റ്റിൻ്റെ മുഖ്യ ആകർഷണമായി.