ക്യാൻസർ ദിനത്തോടനുബന്ധിച്ച് മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് സംയുക്തമായി ബോധവൽക്കരണ ക്ലാസ് ഫെബ്രുവരി 6 ഉച്ചയ്ക്ക് രണ്ടുമണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.
വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോസഫിൻ ഉദ്ഘാടനം ചെയ്ത ഈപരിപാടിയിൽ സ്റ്റാഫ് കോഡിനേറ്റർ ദമയന്തി സ്വാഗതമാശംസിച്ചു. Rtd ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അബ്ബാസ് അലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലാസ്സിൽ നവീൻ കൃഷ്ണൻ സെൻട്രൽ ഹെഡ് ആൻഡ് ഡയറക്ടർ, ശ്രീജിത്ത്. എസ് ഓപ്പറേഷൻ മാനേജർ, mrs. നീതു.സി നഴ്സിംഗ് ഫാക്കൾട്ടി ആൻഡ് എക്സ് നഴ്സിംഗ് സൂപ്രണ്ട് അഹല്യ ഫൌണ്ടേഷൻ മറ്റു അധ്യാപകർ അനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
ക്യാൻസറിന്റെ ലക്ഷണങ്ങൾ,ചികിത്സ രീതികൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് വിദ്യാർഥിനികളിൽ അവബോധം സൃഷ്ടിക്കാൻ ഈ ക്ലാസിനു കഴിഞ്ഞു. മൂന്നാംവർഷ ചരിത്ര വിദ്യാർഥിനിയായ ലക്ഷ്മി ഐഡിഡിയോടും മേരിയൻ കോളേജിനോടുമുള്ള നന്ദി അറിയിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....