ഒഎൻവിയുടെ"ഒരുവട്ടം കൂടി" എന്ന അനുസ്മരണയോഗം @ Marian Arts and Science College Koduvayur - Palakkad

മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരും, കൊടുവായൂർ ഗ്രാമപഞ്ചായത്തും ചേർന്ന് 13 ഫെബ്രുവരി ചൊവ്വാഴ്ച ഒഎൻവിയുടെ"ഒരുവട്ടം കൂടി" എന്ന അനുസ്മരണയോഗം സംഘടിപ്പിച്ചു.കോളേജിലെ അമ്പതോളം വിദ്യാർഥിനികൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

പുരോഗമന കലാസാഹിത്യ ജില്ലാ കൗൺസിൽ അംഗം ശ്രീമതി കെ. ആർ.ഇന്ദുവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ വി.ഹരിശങ്കറും മുഖ്യപ്രഭാഷണം നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രേമ ഉദ്ഘാടനം നിർവഹിച്ചു. ഗൃഹാതുരത്വം തുളുമ്പുന്ന ഒഎൻവിയുടെ കവിതകളും സിനിമാഗാനങ്ങളും സമര ഗീതങ്ങളും അവതരിപ്പിച്ചു. വിദ്യാർഥിനികൾക്ക് ഒഎൻവിയെ കുറിച്ചുള്ള പുത്തൻ അറിവ് ലഭിക്കുവാൻ ഈ പരിപാടിയിൽ പങ്കെടുത്തതിലൂടെ സാധിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....