മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരിൽ കോമേഴ്സ് വിദ്യാർത്ഥിനികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്ലാസ് സിഡിസി ട്രെയിനർ, പി. വിജയരാഘവൻ കോമേഴ്സ് പഠിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങളെ കുറിച്ചും, ജോലി സാധ്യതകളെ കുറിച്ചും, വിശദീകരിച്ചു.
വിദ്യാർഥിനികളുടെ കഴിവുകൾക്ക് അനുസരിച്ച് അവരുടെ കരിയർ പ്ലാൻ ചെയ്യാനും, അത് ഡെവലപ്പ് ചെയ്യുന്നത് എങ്ങനെയാണെന്നും പറഞ്ഞുകൊടുത്തു. പഠനശേഷം ഏതൊക്കെ പ്രവർത്തനതലത്തിൽ അവസരം ഉണ്ടെന്നും അറിയാൻ കഴിഞ്ഞു.
ചിറ്റൂർ എംപ്ലോയ്മെന്റ് ഓഫീസിൽ നിന്നും ശശിധരൻ സാർ, ഹരിഷ് മാ മാഡം എന്നിവരും ഈ പ്രോഗ്രാമിൽ പങ്കെടുത്തു. ഫൈനൽ ഇയർ വിദ്യാർത്ഥിനികളായ പൂർണിമ സ്വാഗതവും, മോണിക്ക നന്ദിയും പറഞ്ഞു. അധ്യാപികമാരായ മിസ് പ്രമീള, മിസ്സ് ദീപ, മിസ്സ് മലാഷാ, മിസ് ഹിമ, മിസ്സ് സുവർണ്ണ എന്നിവരും പങ്കെടുത്തു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....