സെന്റ് അലോഷ്യസ് കോളേജ് മലയാള വിഭാഗം പ്രഥമ അധ്യാപകനായിരുന്ന പ്രൊഫ. കെ.ഐ തോമസ് എന്റോവ്മെന്റ് സമർപ്പണവും സ്മൃതിദിനവും സംഘടിപ്പിച്ചു. മാനേജർ ഫാ.തോമസ് ചക്രമാക്കൽ സി.എം.ഐ. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ ഇ.ഡി. ഡയസ് അധ്യക്ഷത വഹിച്ചു.
അലോഷ്യസ് കോളേജ് മുൻ അധ്യാപകനായിരുന്ന പ്രൊഫ എം. ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ മുഖ്യപ്രഭാഷകനായിരുന്ന പ്രശസ്ത എഴുത്തുകാരൻ ശ്രീ ബെന്യാമിൻ ' അതിരുകൾ താണ്ടുന്ന മലയാള നോവൽ' എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു കേരളത്തിലെ കലാലയ വിദ്യാർത്ഥികൾക്കായി മലയാള നോവൽ @2023 എന്ന വിഷയത്തിൽ മലയാള വിഭാഗം നടത്തിയ രണ്ടാമത് പ്രൊഫ . കെ . ഐ. തോമസ് സ്മാരക ലേഖന മത്സരത്തിലെ വിജയി നാട്ടിക ശ്രീനാരായണ കോളേജ് രണ്ടാം വർഷ എം. എ മലയാളം വിദ്യാർത്ഥി കെ.എച്ച്. നിധിൻ ദാസിന് 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം പ്രൊഫ. കെ.ഐ. തോമസ് മാഷിന്റെ മകൻ ഡോ.വിനോദ് തോമസ് സമ്മാനിച്ചു.
മലയാള വിഭാഗം അധ്യക്ഷ ഡോ. മെറിൻ ജോയ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മലയാളം അധ്യാപിക ഡോ. രമ്യ പി പി നന്ദി പറഞ്ഞു. പൂർവ്വ അധ്യാപക അനധ്യാപക രും വിദ്യാർത്ഥികളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.