പി റ്റി ചാക്കോ സ്മാരക അഖില കേരള ഡിബേറ്റ് മത്സരം (മലയാളം) @ St. Berchmans College (Autonomous) Changanassery

 


സെന്റ് ബർക്കുമൻസ് കോളജ്(ഓട്ടോണമസ്), ചങ്ങനാശ്ശേരി മലയാളം ഡിബേറ്റ് ക്ലബ് & കോളജ് യൂണിയൻ 

പി റ്റി ചാക്കോ സ്മാരക അഖില കേരള ഡിബേറ്റ് മത്സരം (മലയാളം)

2024 ഫെബ്രുവരി 26 തിങ്കൾ, 10 മണി

ഒന്നാം സമ്മാനം : പി റ്റി ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 7001 രൂപയും

രണ്ടാം സമ്മാനം : 5001 രൂപ

മികച്ച സംവാദക/ൻ : 2001 രൂപ

എസ് ബി കോളജ് മലയാളം ഡിബേറ്റ് ക്ലബ്ബിന്റെയും കോളജ് യൂണിയന്റെയും ആഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കുവേണ്ടി ഇന്റർ കോളജ് ഡിബേറ്റ് മത്സരം സംഘടിപ്പിക്കുന്നു. കോളജിലെ വിദ്യാർത്ഥിയും കേരളത്തിന്റെ ആഭ്യന്തരവകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ. പി റ്റി ചാക്കോയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ വിജയികളാകുന്നവർക്ക് പി റ്റി ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ക്യാഷ് ആവാർഡും ലഭിക്കും. ഇതോടൊപ്പം നൽകിയിരിക്കുന്ന മൂന്നു വിഷയങ്ങളിൽ വിധികർത്താക്കൾ നിശ്ചയിക്കുന്ന ഒരു വിഷയമായിരിക്കും മത്സരത്തിന് തെരഞ്ഞെടുക്കുന്നത്.

ഒരു കോളജിൽനിന്ന് 2 വിദ്യാർഥികളടങ്ങുന്ന ഒരു ടീമിനാണ് മത്സരിക്കാൻ അവസരം.


വിഷയം:

1. വിദേശ സർവകലാശാലകൾ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരമുയർത്തില്ല.

2. കേന്ദ്രീകരണനയം ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർക്കും.

3. സാമ്പത്തിക സംവരണം സാമൂഹിക തുല്യതയ്ക്ക് വെല്ലുവിളിയാകും.


രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി: 24.02.2024


രജിസ്ട്രേഷൻ : https://docs.google.com/forms/d/e/1FAIpQLSeONJSl_KWjlNHqeZss1XycaPTuh68tK80cUNk2CU9iImWI7Q/viewform?usp=sf_link


കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക: 7559890587, 7902609520

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....