പി റ്റി ചാക്കോ സ്മാരക അഖില കേരള ഇന്റർ കൊളീജിറ്റ് ഡിബേറ്റ് മത്സരം @ St. Berchmans College (Autonomous) Changanassery


പി റ്റി ചാക്കോ സ്മാരക അഖില കേരള ഇന്റർ കൊളീജിറ്റ് ഡിബേറ്റ് മത്സരം Organizing By: ഡിബേറ്റ് ക്ലബ് & കോളജ് യൂണിയൻ

Date: 2024 ഫെബ്രുവരി 26 തിങ്കൾ,

Time: 10 മണി 

Venue: കല്ലറയ്ക്കൽ ഹാൾ


ശ്രീ. പി റ്റി ചാക്കോ

1915ൽ കോട്ടയം ജില്ലയിലെ ചിറക്കടവിൽ ജനനം. ബി എൽ പരീക്ഷ പാസായശേഷം (1938) പ്രാക്ടീസ് ആരംഭിച്ചു. നിയമലംഘനസമരത്തിലും ക്വിറ്റിന്ത്യാ സമരത്തിലും പങ്കെടുത്തതിന് അറസ്റ്റു ചെയ്യപ്പെട്ടു. വിമോചന സമരത്തിലും ഭൂപരിഷ്കരണ നിയമം തയ്യാറാക്കുന്നതിലും നിർണായക പങ്കുവഹിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന ശ്രീ. പി റ്റി ചാക്കോ കേരള നിയമസഭയുടെ ആദ്യ പ്രതിപക്ഷ നേതാവ്, പാർലമെന്റേറിയൻ, കേരള ആഭ്യന്തരവകുപ്പുമന്ത്രി എന്നീ നിലകളിൽ സ്വന്തമായ മുദ്ര പതിപ്പിച്ചു. പ്രഭാഷകൻ, നാഷണൽ ബുക്ക്സ്റ്റാളിന്റെ മാനേജിങ് പാർട്ണർ എന്നീ നിലകളിലും ശ്രദ്ധേയനായി. ഒരു തുറന്ന കത്ത്' എന്ന കൃതിയും അദ്ദേഹത്തെ പ്രസിദ്ധനാക്കി. 1964ൽ യശഃശരീരനായി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....